Home Uncategorized ജപ്പാനിലും ‘പുഷ്പ 2’ തരംഗം; അല്ലു അർജുൻ ഫാൻസായി ജപ്പാന്‍കാരും; 14 ദിവസം കൊണ്ട് ചിത്രം...

ജപ്പാനിലും ‘പുഷ്പ 2’ തരംഗം; അല്ലു അർജുൻ ഫാൻസായി ജപ്പാന്‍കാരും; 14 ദിവസം കൊണ്ട് ചിത്രം നേടിയത് ?

0

ഇന്ത്യയിൽ ചരിത്രം കുറിച്ച ഐക്കൺ സ്റ്റാർ അല്ലു അർജുന്‍റെ ‘പുഷ്പ 2: ദ റൂൾ’ ജപ്പാനിലും തരംഗമാകുന്നു. റിലീസ് ചെയ്ത് വെറും 14 ദിവസത്തിനുള്ളിൽ 6.1 കോടി രൂപ (105 ദശലക്ഷം യെൻ) ജപ്പാൻ ബോക്സ് ഓഫീസിൽ നിന്ന് ചിത്രം സ്വന്തമാക്കി. ഏകദേശം 17,000-ത്തോളം ആളുകളാണ് രണ്ടാഴ്ചയ്ക്കുള്ളിൽ ജാപ്പനീസ് തിയറ്ററുകളിൽ സിനിമ കാണാനെത്തിയത്.

ലോകത്തിലെ തന്നെ ഏറ്റവും സെലക്ടീവായ സിനിമാ വിപണികളിലൊന്നായ ജപ്പാൻ അല്ലു അർജുനെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. സാധാരണയായി ദൈർഘ്യം കുറഞ്ഞ സിനിമകൾക്ക് മുൻഗണന നൽകുന്ന ജാപ്പനീസ് പ്രേക്ഷകർ, 3 മണിക്കൂർ 40 മിനിറ്റ് നീളമുള്ള ഈ ബ്രഹ്മാണ്ഡ ചിത്രത്തെ നെഞ്ചിലേറ്റിയത് താരത്തിന്‍റെ ആഗോള സ്വാധീനത്തെയാണ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ സിനിമയുടെ സാംസ്കാരിക അംബാസഡറായി അല്ലു അർജുൻ മാറിക്കൊണ്ടിരിക്കുകയാണ്. സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ 2’വിലൂടെ ഭാഷയുടെയും സംസ്കാരത്തിന്‍റേയും അതിർവരമ്പുകൾ ഭേദിച്ച് ജപ്പാനിലെ മുഖ്യധാര സിനിമാ ചർച്ചകളിൽ ഇടംപിടിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ജാപ്പനീസ് വിപണിയിൽ സിനിമകൾക്ക് ദീർഘകാലം തിയറ്ററുകളിൽ ഓടാനുള്ള ശേഷിയുള്ളതിനാൽ വരും ദിവസങ്ങളിലും കളക്ഷനിൽ വലിയ വർദ്ധനവുണ്ടാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ഈ നേട്ടം അല്ലു അർജുന്‍റെ വരാനിരിക്കുന്ന ആഗോള പ്രൊജക്ടുകൾക്കും വലിയ ഊർജ്ജമാകും എന്നാണ് കണക്ക് കൂട്ടുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version