Home Uncategorized വന്യമൃഗശല്യം: തൊവരിമലയില്‍ എസ്റ്റേറ്റ് ജീവനക്കാരെ പൂട്ടിയിട്ട് പ്രതിഷേധം

വന്യമൃഗശല്യം: തൊവരിമലയില്‍ എസ്റ്റേറ്റ് ജീവനക്കാരെ പൂട്ടിയിട്ട് പ്രതിഷേധം

0

സുല്‍ത്താന്‍ ബത്തേരി: ചുള്ളിയോട് തൊവരിമലയില്‍ ഹാരിസണ്‍ മലയാളം കമ്പനി ജീവനക്കാരെ എസ്റ്റേറ്റ് ഓഫീസില്‍ പൂട്ടിയിട്ട് നാട്ടുകാരുടെ പ്രതിഷേധം. എസ്റ്റേറ്റില്‍ കാടുപിടിച്ച ഭാഗങ്ങളില്‍ തങ്ങുന്ന വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് തടയാന്‍ കമ്പനി മാനേജ്‌മെന്റ് നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാ യിരുന്നു നാട്ടുകാരുടെ ഇടപെടല്‍.

സംഘടിച്ച് രാവിലെ എട്ടോടെ തൊവരിമല എസ്റ്റേറ്റ് ഓഫീസിലെത്തിയ ആള്‍ക്കൂട്ടം ജീവനക്കാരെ പൂട്ടിയിടുകയായിരുന്നു. മൂന്ന് ജീവനക്കാരാണ് ഓഫീസില്‍ ഉണ്ടായിരുന്നത്. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തി. എസ്റ്റേറ്റിലെ അടിക്കാട് കൂടുതല്‍ ഭാഗത്ത് വെട്ടുമെന്നതടക്കം ഉറപ്പില്‍ രാവിലെ 10 ഓടെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version