Home Uncategorized കേരള പോലീസ് അസോസിയേഷൻ39ാം വയനാട് ജില്ലാ സമ്മേളനംക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിച്ചു.

കേരള പോലീസ് അസോസിയേഷൻ39ാം വയനാട് ജില്ലാ സമ്മേളനംക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിച്ചു.

0

പനമരം: കണിയാമ്പറ്റ മില്ലുമുക്ക് വച്ച് വെക്കുന്ന കേരള പോലീസ് അസോസിയേഷൻ 39ാം വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിച്ചു. പനമരം ഫിറ്റ്‌ കാസ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തിയ മത്സരത്തിൻ്റെ ഉദ്ഘാടനം പനമരം എസ്.എച്ച്.ഒ ശ്രീ. പി ജി രാംജിത് നിർവഹിച്ചു. ഉദ്ഘാടന യോഗത്തിൽ KPOA ജില്ലാ ട്രഷറര്‍ ശ്രീ. എൻ. ബഷീർ ആശംസകർപ്പിച്ച് സംസാരിച്ചു. സംഘാടക സമിതി ചെയർമാർ ശ്രീ. പി.എ. ഹാരിസ് സ്വാഗതം ആശംസിച്ചു. കെ.പി.എ. ജില്ലാ പ്രസിഡണ്ട് ശ്രീ. ബിപിൻ സണ്ണി, സെക്രട്ടറി ഇർഷാദ് മുബാറക് എന്നിവർ നേതൃത്വം നൽകി.
ആവേശകരമായ മത്സരത്തിൽ ജില്ലാ സായുധസേന വിഭാഗം ചാമ്പ്യന്മാരും ബത്തേരി സബ്ഡിവിഷൻ റണ്ണേഴ്സ് അപ്പുമായി.
സമ്മേളനത്തിന്റെ ഭാഗമായി പനമരം ഫിറ്റ് കാസ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് ഫെബ്രുവരി 6 തീയതികളിൽ ഫൂട്ബോൾ മത്സരവും ഫെബ്രുവരി 8 ന് മേരിമാതാ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വോളി ബോൾ മത്സരവും നടക്കും.
ഫെബ്രുവരി 16ന് രാവിലെ 9.00 മണിക്ക് കണിയാമ്പറ്റ മില്ലുമുക്ക് ബിച്ചാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പ്രതിനിധി സമ്മേളനം ബഹു. കേരള പട്ടിക ജാതി/പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ.ആർ. കേളു അവർകൾ ഉദ്ഘാടനം ചെയ്യും. ബഹു. ജില്ലാ പോലീസ് മേധാവി ശ്രീ. അരുൺ കെ പവിത്രൻ IPS അവർകൾ മുഖ്യാതിഥിയാകും. ജില്ലയിലെ മറ്റ് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ, പോലീസ് സംഘടനയുടെ സംസ്ഥാന – ജില്ലാ നേതാക്കൾ സംബന്ധിക്കും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version