Home Uncategorized സ്ഥാപനങ്ങളും സംഘടനകളും മതിയായ രേഖകളില്ലാതെ കൈവശം വയ്ക്കുന്ന ഭൂമി പതിച്ചുനൽകൽ: മാനദണ്ഡങ്ങൾ പുതുക്കി

സ്ഥാപനങ്ങളും സംഘടനകളും മതിയായ രേഖകളില്ലാതെ കൈവശം വയ്ക്കുന്ന ഭൂമി പതിച്ചുനൽകൽ: മാനദണ്ഡങ്ങൾ പുതുക്കി

0

കൽപ്പറ്റ: സ്ഥാപനങ്ങളും സംഘടനകളും മതിയായ രേഖകളില്ലാതെ കൈവശം വയ്ക്കുന്ന ഭൂമി പതിച്ചുനൽകുന്നതിന് മാനദണ്ഡങ്ങൾ പുതുക്കി.

2025 ഓഗസ്റ്റ് ഒമ്പതിന് പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തിയാണ് മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചത്. ഉത്തരവിലെ ‘വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമിയുണ്ടെങ്കിൽ ആയത് ഒഴിവാക്കി’ എന്ന ഭാഗം ഭേദഗതിയിലൂടെ നീക്കി. ആരാധനാലയങ്ങളും ശ്മശാനങ്ങളും 1990 ജനുവരി ഒന്നിനു മുമ്പ് നിലവിലുള്ളതാകണം എന്ന വ്യവസ്ഥ ‘2008 ഓഗസ്റ്റ് 25ന് മുമ്പ് നിലവിലുള്ളതാകണം’ എന്ന് ഭേദഗതി ചെയ്തു.

സെറ്റിൽമെന്റ് രജിസ്റ്ററിൽ പേരുള്ള ഭൂമി പതിച്ചുനൽകുന്നതിന് പുതുക്കിയ മാനദണ്ഡപ്രകാരം ന്യായവിലയുടെ അഞ്ച് ശതമാനം ഈടാക്കണം. സ്വാതന്ത്ര്യത്തിനു മുമ്പ് കൈവശമുള്ള ഭൂമിക്ക് ന്യായവിലയുടെ 10 ഉം സ്വാതന്ത്ര്യത്തിനുശേഷവും 1971 ഓഗസ്റ്റ് ഒന്നിന് മുന്പും ഉള്ളതിന് 15 ഉം 1971 ഓഗസ്റ്റ് ഒന്നിന് ശേഷവും 1990 ജനുവരി ഒന്നിന് മുമ്പ് കൈവശമുള്ള സ്ഥലത്തിന് 50 ശതമാനവും നിരക്ക് ഈടാക്കണം.

1990 ജനുവരി ഒന്നിന് ശേഷവും 2000 ജനുവരി ഒന്നിന് മുമ്പും കൈവശമുള്ള ഭൂമി പതിച്ചുകൊടുക്കുന്നതിന് ന്യായവിലയും 2000 ജനുവരി ഒന്നിന് ശേഷവും 2008 ഓഗസ്റ്റ് 25ന് മുന്‌പും കൈവശമുള്ളതിന് കന്പോളവിലയും ഈടാക്കണം. നിലവിൽ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂമിക്ക് കമ്പോളവിലയാണ് ഈടാക്കേണ്ടത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version