Home Uncategorized കുണ്ടുവാടിയന്‍ വിഭാഗത്തെ പട്ടികവര്‍ഗമായി അംഗീകരിക്കുന്നതിന് വീണ്ടും സമ്മര്‍ദം ചെലുത്തി പ്രിയങ്ക ഗാന്ധി എംപി

കുണ്ടുവാടിയന്‍ വിഭാഗത്തെ പട്ടികവര്‍ഗമായി അംഗീകരിക്കുന്നതിന് വീണ്ടും സമ്മര്‍ദം ചെലുത്തി പ്രിയങ്ക ഗാന്ധി എംപി

0

കല്‍പ്പറ്റ: കുണ്ടുവാടിയന്‍ വിഭാഗത്തെ പട്ടികവര്‍ഗമായി അംഗീകരിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് പ്രിയങ്ക ഗാന്ധി എംപി പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ മന്ത്രിക്ക് കത്തയച്ചു. 2025 ഒക്ടോബര്‍ 27ന് നല്‍കിയ കത്തില്‍ നഅനുകൂല തീരുമാനമില്ലാത്തതിനാലാണ് വീണ്ടും കത്ത് നല്‍കിയത്
നിലവില്‍ ഒഇസി ലിസ്റ്റിലാണ് കുണ്ടുവാടിയന്‍ വിഭാഗം. 500നുമേല്‍ ജനസംഖ്യയുള്ള ഈ വിഭാഗം വലിയ വിവേചനം നേരിട്ടിരുന്നു. സ്വന്തം ഭാഷയും സംസ്‌കാരവുമുള്ള ഈ വിഭാഗം ഒറ്റപ്പെട്ട നിലയിലാണ്.

കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തിനും നീതി ആയോഗിനും വേണ്ടി കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റിസര്‍ച്ച്, ട്രെയിനിംഗ് ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ്(KIRTADS)നടത്തിയ പഠന റിപ്പോര്‍ട്ടില്‍ ഈ വിഭാഗത്തെ പട്ടികവര്‍ഗമായി കണക്കാക്കണമെന്ന് ശിപാര്‍ശ നല്‍കിയിട്ടുണ്ട്. ഈ അംഗീകാരം കുണ്ടുവാടിയന്‍ സമൂഹത്തിന് വളരെയധികം പ്രയോജനപ്പെടുമെന്നും എംപി കത്തില്‍ ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version