Home Uncategorized മാനന്തവാടി നഗരവനം ഇനി ഹരിത ടൂറിസം കേന്ദ്രം

മാനന്തവാടി നഗരവനം ഇനി ഹരിത ടൂറിസം കേന്ദ്രം

0

മാനന്തവാടി നഗരവനത്തെ ഹരിത ടൂറിസം കേന്ദ്രമായി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ പ്രഖ്യാപിക്കുന്നു.

മാനന്തവാടി: ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് വളപ്പിലെ നഗരവനത്തെ വയനാട്ടിലെ 22-ാമത് ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. ഡിഎഫ്ഒ ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യനാണ് പ്രഖ്യാപനം നടത്തിയത്. ഡിഎഫ്ഒ ആര്‍. സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ രഞ്ജിത് കുമാര്‍, ഹരിലാല്‍, റോസ് മേരി, ഹരിത കേരള മിഷന്‍ പ്രതിനിധികളായ ജി. ഗ്രീഷ്മ, സാന്ദ്ര തോമസ് എന്നിവര്‍ പ്രസംഗിച്ചു.
നഗരവനത്തില്‍ ശുചിത്വ മിഷന്‍, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ഹരിത കേരള മിഷന്‍ പ്രതിനിധികള്‍ പരിശോധന നടത്തിയിരുന്നു. കണ്ടെത്തിയ ന്യുനതകള്‍ പരിഹരിച്ചതോടെയാണ് ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചത്.

ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായി മാറിയിരിക്കയാണ് നഗരവനം. അപൂര്‍വ ഇനം ഔഷധച്ചെടികളും പക്ഷികളും പ്രകൃതിഭംഗിയും ശാന്തതയും നഗരവനത്തെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുകയാണ്.
ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ മാലിന്യ മുക്ത നവകേരളം ജനകീയ കാമ്പയിനിനോടനുബന്ധിച്ച് നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹരിത വിദ്യാലയങ്ങള്‍, സ്ഥാപനങ്ങള്‍, ടൗണുകള്‍, ഹരിത കെഎസ്ആര്‍ടിസി ഡിപ്പോകള്‍, ഗ്രന്ഥാലയങ്ങള്‍ എന്നിവയുടെ പ്രഖ്യാപനം നടന്നുവരികയാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version