Home Uncategorized ‘മുള്‍ച്ചെടിയും കമ്പിവേലിയും ചുറ്റി നടന്നവര്‍ ഇത് കാണണം’; ട്രെയിനില്‍ വിദ്യാര്‍ത്ഥി നേരിട്ട ദുരനുഭവവുമായി റെന; നടുക്കുന്ന...

‘മുള്‍ച്ചെടിയും കമ്പിവേലിയും ചുറ്റി നടന്നവര്‍ ഇത് കാണണം’; ട്രെയിനില്‍ വിദ്യാര്‍ത്ഥി നേരിട്ട ദുരനുഭവവുമായി റെന; നടുക്കുന്ന വിഡിയോ

0

ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് സോഷ്യല്‍ മീഡിയ താരം റെന ഫാത്തിമ. ഇന്‍ഫ്‌ളുവന്‍സറും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ റെന തനിക്ക് ഒരു പെണ്‍കുട്ടി അയച്ചു തന്ന വിഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. കാസര്‍ഗോഡ് സ്വദേശിയായ പെണ്‍കുട്ടിയ്ക്കാണ് ദുരനുഭവമുണ്ടായത്. മാംഗ്ലൂരിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.

പെണ്‍കുട്ടി ഇരുന്നിരുന്ന സീറ്റിന് മുകളിലെ ബര്‍ത്തില്‍ കിടന്നു കൊണ്ട് ഒരു യുവാവ് സ്വയംഭോഗം ചെയ്യുകയായിരുന്നു. ഇതിന്റെ വിഡിയോ ചിത്രീകരിച്ച യുവതി വിഷയത്തില്‍ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് റെനയെ സമീപിക്കുകയായിരുന്നു. പെണ്‍കുട്ടി തനിക്ക് അയച്ച മെസേജുകളും റെന പങ്കുവെക്കുന്നുണ്ട്.

താന്‍ കാസര്‍ഗോഡ് കാലിക്കടവ് സ്വദേശിയാണ്. ചെറുവത്തൂരില്‍ നിന്നുമാണ് ട്രെയിന്‍ കയറിയത്. കുമ്പള വരെ നല്ല ആള്‍ ഉണ്ടായിരുന്നു. അവിടെ എല്ലാവരും ഇറങ്ങിയതോടെ താന്‍ ഒറ്റയ്ക്കായി. പനിയായതു കാരണം അവിടെ തന്നെ ഇരുന്നു. അപ്പോള്‍ ഒരാള്‍ വരികയും എതിര്‍വശത്ത് മുകളിലായി കയറി കിടക്കുകയും ചെയ്തു. മുകളിലാണല്ലോ, താഴെ വരില്ലല്ലോ അതിനാല്‍ സുരക്ഷിതയായിരിക്കുമെന്ന് കരുതി. പിന്നീട് അയാള്‍ ഉറങ്ങുന്നത് പോലെ തോന്നിയെങ്കിലും എന്തോ സംശയം തോന്നി. അപ്പോഴാണ് അത് കണ്ടതെന്നാണ് യുവതി പറയുന്നത്.

താന്‍ ഉടനെ തന്നെ അവിടെ നിന്നും എഴുന്നേറ്റ് ആളുകളുള്ള സ്ഥലത്തേക്ക് മാറിയിരുന്നു. അവിടെ കുറെ വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. അവരോട് പറഞ്ഞ് പ്രതികരിക്കാമെന്ന് കരുതിയപ്പോഴേക്കും അയാളെ കാണാതായി. ഇതിനായി വന്നത് പോലെ തോന്നിയെന്നും യുവതി റെനയ്ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നുണ്ട്.

ഇവര്‍ക്ക് ഇതൊക്കെ വീട്ടില്‍ തീര്‍ത്തൂടേ. എല്ലാവരും വിഡിയോ എടുക്കുന്നത് വൈറലാകാനല്ല. ഇതുപോലെയുള്ള സംഭവങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നും വിഡിയോ പങ്കിട്ടു കൊണ്ട് റെന പറയുന്നു. കാര്‍ഡ് ബോര്‍ഡും മുള്‍ച്ചെടിയും കെട്ടി നടന്നവരും കമ്പി വേലി ചുറ്റി നടന്നവരും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേറെ വേറെ കംപാര്‍ട്ട്‌മെന്റുകള്‍ വേണമെന്ന് പറഞ്ഞവരും ഉണ്ടായിരുന്നല്ലോ. ഇതൊന്നും തമാശയല്ലെന്നും താരം പറയുന്നു.

എല്ലാ പുരുഷന്മാരേയും അടച്ചാക്ഷേപിക്കുകയല്ല. സമൂഹത്തില്‍ നല്ലവരായ പുരുഷന്മാര്‍ ഒരുപാടുണ്ട്. പക്ഷെ ആ നല്ല പുരുഷന്മാരുടെ ഇടയില്‍ ചില ഷുദ്രജീവികള്‍ ഒളിച്ചിരിക്കുന്നുണ്ട്. ഇങ്ങനെ പബ്ലിക്കില്‍ പെരുമാറുന്നവരുടെ ലിംഗം ഛേദിക്കണം. അങ്ങനൊരു നിയമം കൊണ്ടു വരണം. ഇയാളെ നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും റെന ഫാത്തിമ പറയുന്നു. യുവാവിന്റെ മുഖം മറച്ചുവെക്കുന്നില്ലെന്നും, അതിന്റെ പേരില്‍ എന്ത് നേരിടാനും തയ്യാറാണെന്നും പറഞ്ഞാണ് റെന വിഡിയോ പങ്കുവച്ചിരിക്കുന്നത്

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version