പടിഞ്ഞാറത്തറ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിനുള്ള അദാലത്ത് നടത്തി. പടിഞ്ഞാറത്തറ, തരിയോട് പഞ്ചായത്തുകളിലെ വായ്പക്കർക്കുള്ള അദാലത്ത് പടിഞ്ഞാറത്തറ ബ്രാഞ്ച് ഓഫീസിൽ വെച്ചു നടന്നു. 35 പേർക്ക് 18 ലക്ഷം രൂപയോളം ഇളവ് നൽകാൻ ധാരണയായി
ബാങ്ക് ഡയരക്ടർമാരായ പി.അശോക് കുമാർ, ജാഫർ പി.എ, സെക്രട്ടറി എ.നൗഷാദ്, അസിസ്റ്റന്റ് സെക്രട്ടറി ശ്യാം ജിത്ത് എ.എച്ച്, മാനേജർ ടി.സി.അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു. അദാലത്തുകൾ വരും ദിവസങ്ങളിൽ എല്ലാ ബ്രാഞ്ചുകളിലും തുടരുമെന്ന് സെക്രട്ടറി അറിയിച്ചു.
