മാലിന്യമുക്ത നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി ജനപ്രതിനിധികൾക്ക് ശില്പശാല സംഘടിപ്പിച്ചു. മാലിന്യമുക്ത പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളുടെ പങ്ക്, ഹരിതകർമ്മ സേനയുട. പ്രവർത്തനങ്ങൾ, മാലിന്യ സംസ്കരണത്തിലെ നിയമപരമായ ബാധ്യതകൾ, യൂസർ ഫീ ശേഖരണം, സാമ്പത്തിക ഭദ്രത ഉറപ്പാക്കൽ, അടിസ്ഥാന സൗകര്യമൊരുക്കൽ
എന്നീ വിഷയങ്ങളിൽ ജനപ്രതിനിധികൾക്ക് ക്ലാസുകൾ നൽകി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ജനപ്രതിനിധികൾക്കായി കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ സംഘടിപ്പിച്ച ശില്പശാല നഗരസഭ ചെയർപേഴ്സൺ പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സുൽത്താൻബത്തേരി ബ്ലോക്കിന് കീഴിലെ ജനപ്രതിനിധികൾക്കായി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിൽ നടത്തിയ ശില്പശാല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.അവറാൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ,
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ,
തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജോമോൻ ജോർജ്, ശുചിത്വ മിഷൻ ജില്ലാ കോ -ഓർഡിനേറ്റർ എസ്. ഹർഷൻ, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ കെ. അനൂപ്,കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ബി.പി.ഒ എ. ആർ ശ്രീജിത്ത്, സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ. എം ബിജേഷ്, ആർ. ജി. എസ്. എ ജില്ലാ പ്രൊജക്ട് മാനേജർ ജെ. എൽ അനീഷ്, ആർ. ജി. എസ്. എ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് എക്സ്പേർട്ട്, കെ. ആർ ശരത്,ബ്ലോക്ക് കോ- ഓർഡിനേറ്റർമാരായ കെ. കെ പ്രവീണ, കെ. ആർ രജിത എന്നിവർ പങ്കെടുത്തു
