Home Uncategorized ശാസ്ത്ര സാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ സമ്മേളനംനടത്തി

ശാസ്ത്ര സാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ സമ്മേളനംനടത്തി

0

കണിയാമ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ പൊതുസമ്മേളനം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം ദേവകുമാർ ‘ശാസ്ത്രവും സമൂഹവും’ എന്ന വിഷയത്തിൽ അവതരണം നടത്തി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർപേഴ്സൺ ലത്തീഫ് മേമാടൻ അധ്യക്ഷനായി.
പ്രതിനിധി സമ്മേളനം സംഘടനാരേഖ അവതരിപ്പിച്ചു കൊണ്ട് പരിഷത്ത് ജില്ലാ സെക്രട്ടറി കെ പി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് രാജൻ തരിപ്പിലോട്ട് അധ്യക്ഷനായി. മേഖലാ സെക്രട്ടറി കെ എ അഭിജിത്ത് പ്രവർത്തന റിപ്പോർട്ടും എം പി മത്തായി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വെറ്ററിനറി കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ആർ എൽ രതീഷ് ‘ആരോഗ്യദായകമായ സൂക്ഷ്മജീവികൾ’ എന്ന വിഷയത്തിൽ ശാസ്ത്രക്ലാസ്സ് നടത്തി. സമ്മേളന പതിപ്പ് ജില്ലാ ആരോഗ്യ വിഷയസമിതി കൺവീനർ പി ജെ ജോമിഷ്, സ്വാഗതസംഘം കൺവീനർ ടി ടി ജസഫിന് കൈമാറി പ്രകാശനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി ഹെൽത്ത് ചെക്കപ്പ്, ശാസ്ത്ര പ്രദർശനം, ഹ്രസ്വചിത്ര പ്രദർശനം, മുതിർന്ന പരിഷത്ത് പ്രവർത്തകരുടെ വീഡിയോ പ്രദർശനം, സമ്മേളന വിവരങ്ങൾ ഡിജിറ്റലായി ലഭിക്കുന്ന സംവിധാനം തുടങ്ങിയവയൊരുക്കി. ജില്ലാ ജോ. സെക്രട്ടറി എ ജനാർദ്ദനൻ, ജില്ലാ ബാലവേദി കൺവീനർ സി ജയരാജൻ, ജില്ലാ ഐടി നവമാധ്യമം കൺവീനർ സി എസ് കോമളം, ടി ടി അശ്വിൻ ജോസഫ്, എം സി അഖിത, പി ബി ഭാനുമോൻ, വി കെ ഹംസ, പി കെ കരുണാകരൻ, പി ബിജു, അഡ്വ. പ്രമോദൻ, ഉഷാദേവി, കൃഷ്ണാനന്ദ്, സണ്ണി പോൾ തുടങ്ങിയവർ സംസാരിച്ചു. മേഖലാ ഗായകസംഘത്തിന്റെ ആഭിമുഖ്യത്തിൽ പരിഷത്ത് ഗാനങ്ങൾ ആലപിച്ചു.
പുതിയ ഭാരവാഹികളായി രാജൻ തരിപ്പിലോട്ട് (പ്രസിഡൻ്റ്), കെ എസ് പ്രഭാകുമാരി (വൈസ് പ്രസിഡൻ്റ്), എം പി മത്തായി (സെക്രട്ടറി), എം സി അഖിത (ജോ. സെക്രട്ടറി), കെ ടി തുളസീധരൻ (ട്രഷറർ). മേഖലാ കമ്മിറ്റി അംഗങ്ങളെയും ഇന്റേണൽ ഓഡിറ്റർമാരെയും തെരഞ്ഞെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version