Home Uncategorized രാഷ്ട്രത്തിന്റെ സൗഹൃദംചേർത്തുപിടിക്കാൻഓരോ ഇന്ത്യൻ പൗരനും തയ്യാറാവണം – പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ

രാഷ്ട്രത്തിന്റെ സൗഹൃദംചേർത്തുപിടിക്കാൻഓരോ ഇന്ത്യൻ പൗരനും തയ്യാറാവണം – പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ

0

മനുഷ്യജാലികയിൽ അണിനിരന്നത് ആയിരങ്ങൾ

കമ്പ്ലക്കാട്:
രാജ്യത്തിന്റെ 77 മത് റിപ്പബ്ലിക്ക് ദിനത്തിൽ എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ കമ്മിറ്റി
കമ്പളക്കാട് സംഘടിപ്പിച്ച
ജില്ലാ മനുഷ്യജാലികയിൽ ആയിരങ്ങൾ അണിനിരന്നു.

രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ
കരുതൽ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച മനുഷ്യജാലിക
സമസ്ത നൂറാം വാർഷികത്തിന്റെ
ശ്രദ്ധേയപ്രചരണമായാണ്
ഇത്തവണ ജില്ലയിൽ മനുഷ്യജാലിക സംഘടിപ്പിച്ചത്.
ജാലികയുടെ മുൻ നിരയിൽ സമസ്ത നൂറാം വാർഷിക സന്ദേശവുമായി നൂറ് ഉലമക്കളും ഉമറാക്കളും അണിനിരന്നു.

രാഷ്ട്രത്തിന്റെ സൗഹൃദം
ചേർത്തുപിടിക്കാൻ
ഓരോ ഇന്ത്യൻ പൗരനും തയ്യാറാവണമെന്നും
വർഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ നമ്മൾ തയ്യാറാവണമെന്നും
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
മനുഷ്യ ജാലിക പൊതുസമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ മുഴുവൻ
മഹല്ലുകളിൽ നിന്നും പ്രവർത്തകർ മനുഷ്യജാലികയിൽ പങ്കെടുത്തു.

പ്രമുഖ വാക്മി ഷുഹൈബുൽ ഹൈതമി പ്രമേയ പ്രഭാഷണം നിർവ്വഹിച്ചു.
എസ് കെ എസ് എസ് എഫ്
ജില്ലാ പ്രസിഡന്റ് നൗഷീർ വാഫി വെങ്ങപ്പള്ളി പ്രതിജ്ഞ ചൊല്ലികൊടുത്തു.
സമസ്ത വയനാട് ജില്ലാ അധ്യക്ഷൻ കെ ടി ഹംസ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണം നിർവ്വഹിച്ചു.
പള്ളിമുക്കിൽ നടന്ന വിഖായ സംഗമത്തിൽ അബ്ബാസ് വാഫി ചെന്നാലോഡ് മുഖ്യപ്രഭാഷണം നടത്തി.
അഡ്വ. ടി സിദ്ദിഖ് MLA,
സമസ്ത ജില്ലാ ജനറൽ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി,
അയ്യൂബ് മാസ്റ്റർ മുട്ടിൽ,
മുഹിയുദ്ദീൻ കുട്ടി യമാനി,
സയ്യിദ് ശിഹാബുദ്ധീൻ ഇമ്പിച്ചിക്കോയ തങ്ങൾ ,കെ വി എസ് തങ്ങൾ,
ഹാരിസ് ബാഖവി കമ്പ്ലക്കാട്,
ശിഹാബ് മാസ്റ്റർ,കെ എ നാസർ മൗലവി, ഉവൈസ് വാഫി, അബ്ദുൽ ലത്തീഫ് വാഫി, അബ്ബാസ് വാഫി,സുഹൈൽ വാഫി ഷംസുദീൻ വാഫി, സ്വാദിഖുൽ അമീൻ ഫൈസി, മുജീബ് അഞ്ചുകുന്ന്,
മുനീർ വടകര,മുജീബ് അമ്പലച്ചാൽ, ജാഫർ ഇ. സി, റെബീബ് പിണങ്ങോട്, മുസ്തഫ മടക്കര, സി.എച്ച് ഫസൽ, സലാം എടപ്പാറ, റാഷിദ് പാലമുക്ക്, റംഷീദ് ചെറ്റ പ്പാലം, ശിഹാബ് ഫൈസി റിപ്പൺ, ജുബൈർ ദാരിമി, നൗഷാദ് ഗസ്സാലി,
സുബൈർ കണിയാമ്പറ്റ
മുഹമ്മദ് കുട്ടി ഹസനി,പി സി ഇബ്രാഹിം ഹാജി,ഷുക്കൂർ ഹാജി ,മൊയ്തുട്ടി ഹാജി ,
വി പി യൂസുഫ് ഹാജി,
കെ എം ഫൈസൽ ,
മുത്തലിബ് ഹാജി ,കുഞ്ഞബ്ദുള്ള ഹാജി,തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി സ്വാഗതവും
മേഖലാ പ്രസിഡന്റ് അനസ് വാഫി നന്ദിയും പറഞ്ഞു
———————————————
സമസ്ത :മതേതര ഇന്ത്യയുടെ സൗഹൃദത്തിന് കാവൽ ഒരുക്കിയ പ്രസ്ഥാനം.
കെ ടി ഹംസ മുസ്ലിയാർ

കമ്പളക്കാട്: മതേതര ഇന്ത്യയുടെ സൗഹൃദത്തിനും സഹകരണത്തിനും കാവൽ ഒരുക്കിയ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന് സമസ്ത മാനേജ്മെൻറ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെടി ഹംസം മുസ്ലിയാർ പറഞ്ഞു. രാജ്യത്തിൻറെ ഭരണഘടനയെയും വൈവിധ്യങ്ങളെയും ഉൾക്കൊണ്ടു കൊണ്ടും അനുസരിച്ചു കൊണ്ടും രാജ്യത്ത് പൊതുസമൂഹത്തിനിടയിലും സമുദായത്തിനിടയിലും ഇടപെട്ട പ്രസ്ഥാനമാണ് സമസ്ത. നൂറാം വാർഷികം ആഘോഷിക്കുന്ന സമസ്തയുടെ ചരിത്രം മത മൂല്യങ്ങളെ പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് ഇന്ത്യയുടെ പുരോഗതിക്ക് വേണ്ടി കഴിയുന്ന ഇടപെടൽ നടത്തിയ ചരിത്രമാണ് സമസ്തക്കുള്ളത്. പൂർവികരായ സമസ്തയുടെ നേതാക്കൾ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലും സ്വാതന്ത്ര്യാനന്തരം രാജ്യത്തിൻറെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയിലും അനല്പമായ പങ്കുവഹിച്ചിട്ടുണ്ട്. സമുദായങ്ങൾക്കിടയിൽ പരസ്പര വിദ്വേഷം ഉണ്ടാക്കാനോ സ്പർധ ഉണ്ടാക്കാനോ സമസ്ത ഇതുവരെ ശ്രമിച്ചിട്ടില്ല. അതാണ് സമസ്തക്ക് പൊതുസമൂഹത്തിനിടയിൽ സ്വീകാര്യത ലഭിക്കാനുള്ള ഏറ്റവും വലിയ കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
————————————————
ഭരണഘടനയും സെക്കുലറിസവും രാജ്യത്തിൻറെ ആണിക്കല്ല്: ശുഹൈബുൽ ഹൈതമി

കമ്പളക്കാട്: വൈവിധ്യ സംസ്കാരങ്ങളും മതവിഭാഗങ്ങളും ഭാഷകളും ഉള്ളവർ ജീവിക്കുന്ന ഇന്ത്യയുടെ പുരോഗതിയുടെയും സമാധാനത്തിന്റെയും ആണിക്കല്ല് രാജ്യത്തിൻറെ ഭരണഘടനയും സെക്കുലറിസവും ആണെന്ന് പ്രമുഖ ചിന്തകൻ ശുഐബുൽ ഹൈതമി അഭിപ്രായപ്പെട്ടു. ഇന്ത്യ ഏകശിലാ സംസ്കാരം ഉള്ള രാജ്യം അല്ല, രാജ്യത്ത് ഭൂജാതമായതും കടന്നുവന്നതുമായ സംസ്കാരങ്ങളെ വിശ്വാസങ്ങളെ താലോലിച്ചു വളർത്തിയ സംസ്കാരമാണ് ഭാരതത്തിന്റെത്. നാട്ടുരാജ്യങ്ങളും പ്രാദേശിക ഭരണകൂടങ്ങളും ആയി പലവഴിക്കായിരുന്ന ഇന്ത്യക്കാരെ നാനാത്വത്തിൽ ഏകത്വം എന്ന അടിസ്ഥാന ആശയം മുന്നോട്ട് കൊണ്ടു വന്ന് എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണഘടനക്ക് രൂപം നൽകുകയും രാജ്യത്ത് ഫെഡറൽ സംവിധാനം ഉണ്ടാക്കുകയും ചെയ്യുകയും ചെയ്തു. പിന്നോക്ക വിഭാഗങ്ങളെ മുന്നാക്കത്തിലേക്ക് എത്തിക്കുന്നതിനതകുന്ന എന്നാൽ ഭൂരിപക്ഷത്തിന്റെ അവകാശങ്ങളെയും സംരക്ഷിച്ചുകൊണ്ടുള്ള അതിമനോഹരമായ ഭരണഘടന ഈ രാജ്യത്തിൻറെ വികസനത്തിന്റെയും പുരോഗതിയുടെയും മൗലിക രേഖയാണ്. അത് തിരുത്താൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെ രാജ്യത്തിൻറെ മതേതര മനസ്സ് ഒന്നിക്കണം. അല്ലാത്തപക്ഷം ഇന്ത്യ എന്ന മഹത്തായ സങ്കല്പം തകർന്നു പോകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 77 റിപ്പബ്ലിക് ദിന ത്തിൽ എസ് കെഎസ്എഫ് വയനാട് ജില്ലാ കമ്മിറ്റി കമ്പളക്കാട് സംഘടിപ്പിച്ച മനുഷ്യജാലികയിൽ പ്രമേയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version