Home Uncategorized ദേശീയ പണിമുടക്ക് വിജയിപ്പിക്കണം: ഐഎന്‍ടിയുസി

ദേശീയ പണിമുടക്ക് വിജയിപ്പിക്കണം: ഐഎന്‍ടിയുസി

0

കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കേതിരേ വിവിധ ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപകമായി ഫെബ്രുവരി 12ന് നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കാന്‍ ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. ലേബര്‍ കോഡുകള്‍ അശാസ്ത്രീയമായി തയാറാക്കി രാജ്യത്തെ തൊഴിലാളികളോട് യുദ്ധപ്രഖ്യാപനം നടത്തുകയും തൊഴിലാളികളെ ആധുനിക അടിമത്വത്തിലേക്ക് നയിക്കുകയുമാണ് ബിജെപി നിയന്ത്രണത്തിലുള്ള കേന്ദ്ര സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതി പേരുമാറ്റി ആര്‍എസ്എസ് വത്കരിക്കുന്നതിലൂടെ ബിജെപിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് പ്രകടമാകുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് പ്രീണന നിലപാടുകള്‍ക്കെതിരേ മുഴുന്‍ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്ന് ആലി ആഹ്വാനം ചെയ്തു.

സംസ്ഥാന വൈസ് പ്രസിഡന്റ് ബി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ടി.എ. റെജി, ഉമ്മര്‍ കുണ്ടാട്ടില്‍, മായ പ്രദീപ്, ടി. ഉഷാകുമാരി, ഗിരീഷ് കല്‍പ്പറ്റ, എന്‍.കെ. ജ്യോതിഷ് കുമാര്‍, മോഹന്‍ദാസ് കോട്ടക്കൊല്ലി, കെ.കെ. രാജേന്ദ്രന്‍, കെ. അജിത, ജിനി തോമസ്, പി.എന്‍. ശിവന്‍, കെ.ടി. നിസാം, താരീഖ് കടവന്‍, ശ്രീനിവാസന്‍ തൊവരിമല, നജീബ് പിണങ്ങോട്, സി.എ. ഗോപി, സി.എ. അരുണ്‍ദേവ്, ഹര്‍ഷല്‍ കോന്നാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version