Home Uncategorized വിമുക്തി മിഷൻ പരിശീലനം നൽകി

വിമുക്തി മിഷൻ പരിശീലനം നൽകി

0

ബത്തേരി :സെൻ്റ് മേരീസ് കോളേജ് എച്ച്.എസ്.എസ്.കരിയർ ഗൈഡൻസ് ആൻഡ് അഡോൾസെന്റ് കൗൺസിലിങ് സെല്ലിനു കീഴിൽ രൂപീകരിച്ച പവർ ബ്രിഗേഡിന്റെ വയനാട് ജില്ലാതല സംഗമത്തിൽ ആൻ്റി ഡ്രഗ് പവർ ഫൈറ്റേഴ്സിന് എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം പരിശീലനം നൽകി.ആൻ്റി ഡ്രഗ് ബ്രിഗേഡ്, സേഫ്റ്റി ബ്രിഗേഡ്, റോഡ് സേഫ്റ്റി ബ്രിഗേഡ്, ഡിജിറ്റൽ വെൽനസ് ബ്രിഗേഡ്, മെന്ററിങ് ബ്രിഗേഡ് എന്നിങ്ങനെ അഞ്ച് ബ്രിഗേഡുകളാണ് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുക. ദി പവർ സർക്കിൾ, മിത്ത് ബസ്റ്റേഴ്സ്, നോ പറയാൻ പഠിക്കാനായുള്ള റോൾ പ്ലേ ബാറ്റിൽ, യൂണിഫോം സ്വപ്നങ്ങൾ, ആൻ്റി ഡ്രഗ് വാൾ ഡിസൈൻ, ഫിംഗർ പ്രിൻ്റ് പ്രതിജ്ഞ, മുതലായവ പരിശീലന പരിപാടിയെ വ്യത്യസ്തമാക്കി.സ്കൂളുകളിലും, ക്ലാസുകളിലും,നാട്ടിലെ ക്ലബ്ബുകളിലും എല്ലാം ക്ലാസുകൾ എടുക്കാവുന്ന ലീഡർമാരായി രൂപപ്പെട്ടവരാണ് ട്രൈയ്നിങ് കഴിഞ്ഞ ഓരോ ആൻ്റി ഡ്രഗ് പവർ ഫൈറ്ററും. ഇവരെ കമ്മ്യൂണിറ്റി അവബോധം നൽകാൻ കഴിയുന്ന കരുത്തുറ്റ ഗ്രൂപ്പുകളാക്കി,സാമൂഹ്യ പ്രതിബദ്ധതയുള്ളവരാക്കി മാറ്റുന്ന തരത്തിലാണ് പരിശീലന പരിപാടി ക്രമീകരിച്ചത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version