Home Uncategorized ഗുഡ് മോർണിംഗ് കളക്ടർ പരിപാടിയിലൂടെ ഉരുള്‍പൊട്ടല്‍ ബാധിതർക്ക് സഹായവുമായി പയ്യാമ്പലം ഉർസുലൈൻ സ്‌കൂൾ

ഗുഡ് മോർണിംഗ് കളക്ടർ പരിപാടിയിലൂടെ ഉരുള്‍പൊട്ടല്‍ ബാധിതർക്ക് സഹായവുമായി പയ്യാമ്പലം ഉർസുലൈൻ സ്‌കൂൾ

0

വയനാട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന മൈക്രോപ്ലാൻ പദ്ധതിയുടെ ഭാഗമായി കണ്ണൂർ പയ്യാമ്പലം ഉഴ്‌സുലൈൻ സീനിയർ സെക്കൻഡറി സ്കൂൾ കുട്ടികൾ, മുണ്ടക്കൈ–ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതർക്കായി സഹായം കൈമാറി. ‘ഗുഡ് മോർണിംഗ് കളക്ടർ’ പദ്ധതിയിലൂടെ, ദുരന്തം ബാധിച്ച വിദ്യാർഥികളുടെ പഠനാവശ്യത്തിനായി സ്കൂളിലെ ‘നല്ലപാഠം ക്ലബ്’ മുഖേന അഞ്ച് മേശകൾ സംഭാവനയായി നൽകി. കൂടാതെ, ജില്ലയിലെ ആദിവാസി മേഖലകളിലെ കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി കുട്ടികൾ തന്നെ നിർമിച്ച 36 കുടകളും മറ്റു പഠനസാമഗ്രികളും കൈമാറി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version