Home Uncategorized സ്കൂൾ വിദ്യാർത്ഥിനിയുടെ മരണം :-സമഗ്ര അന്വേഷണം നടത്തണം -എസ്.ഡി.പി.ഐ

സ്കൂൾ വിദ്യാർത്ഥിനിയുടെ മരണം :-സമഗ്ര അന്വേഷണം നടത്തണം -എസ്.ഡി.പി.ഐ

0

​പീച്ചംകോട് :
ദ്വാരക എയുപി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി മണിയോത്ത് ഫാത്തിമയുടെ അപ്രതീക്ഷിത മരണം സംബന്ധിച്ച് ഉയർന്നുവന്ന ആരോപണങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി പി.ടി. സിദ്ദീഖ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
​പ്രാദേശിക പ്രവർത്തകർക്കൊപ്പം അദ്ദേഹം മരണപ്പെട്ട വിദ്യാർത്ഥിനിയുടെ വീട് സന്ദർശിച്ചു. പിഞ്ചു വിദ്യാർത്ഥിനിയുടെ മരണത്തിൽ കുടുംബം ഉന്നയിച്ച പരാതികൾ അതീവ ഗൗരവകരമാണ്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ പോലീസ് തയ്യാറാകണം.
​മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും നൽകിയ പരാതികളിൽ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്‌കൂൾ അധികൃതർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫാത്തിമയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version