Home Uncategorized എക്സൈസ് പരിശോധന നടത്തി

എക്സൈസ് പരിശോധന നടത്തി

0

വാഴവറ്റ: എക്‌സൈസ് കമ്മിഷണറുടെ നിർദേശാനുസരണം മദ്യം, മയക്കുമരുന്നു വിൽപന ഉപയോഗം, കടത്ത് എന്നിവ തടയുന്നതിന്റെ ഭാഗമായി ‘ഹോട്ട്സ്പോട്ട്’ കേന്ദ്രീകരിച്ചു പ്രേത്യേക പരിശോധന നടത്തി. വയനാട് എക്സൈസ് ഇന്റലിജിൻസും,വയനാട് എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക്സ് സ്പെഷൽ സ്‌ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്. വൈത്തിരി താലൂക്കിലെ വാഴവറ്റ ഏഴാംചിറ ടൗണിലും പരിസര പ്രദേശങ്ങളിലും അനധികൃത മദ്യ വിൽപന നടത്തുന്നുണ്ടെന്ന എക്സൈസ് ഇന്റലിജൻസിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. പരിശോധനയിൽ എക്‌സൈസ് ഇന്റലിജൻസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡുമാരായ സുരേഷ് വേങ്ങലികുന്നേൽ, സി വി ഹരിദാസൻ, പ്രിവൻ്റീവ് ഓഫിസർമാരായ
പി.കൃഷ്ണൻകുട്ടി, അനീഷ്‌ എ എസ്, വിനോദ് പി ആർ, സിവിൽ എക്‌സൈസ് ഓഫിസർ ഡ്രൈവർ പ്രസാദ് കെ, എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷൽ സ്‌ക്വാഡിലെ പ്രിവൻറ്റീവ് ഓഫിസർ വിജിത്ത് കെ ജി, സാബു. സി. ഡി,സിവിൽ എക്‌സൈസ് ഓഫിസർ വിഷ്ണു എം ഡി,വനിത സിവിൽ എക്‌സൈസ് ഓഫിസർ ഷാനിയ യു, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർമാരായ സന്തോഷ് ടി പി, പ്രസാദ് കെ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version