Home Uncategorized ‘എല്ലാവരുമായും സൗഹൃദത്തിൽ പോകാൻ ആഗ്രഹിക്കുന്നു’; NSS-SNDP വിമർശനങ്ങള പ്രതിരോധിക്കാതെ കോൺ​ഗ്രസ്

‘എല്ലാവരുമായും സൗഹൃദത്തിൽ പോകാൻ ആഗ്രഹിക്കുന്നു’; NSS-SNDP വിമർശനങ്ങള പ്രതിരോധിക്കാതെ കോൺ​ഗ്രസ്

0


പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ എൻഎസ്എസ് – എസ്എൻഡിപി വിമർശനങ്ങളെ പ്രതിരോധിക്കാതെ കോൺഗ്രസ്. എല്ലാവരുമായും സൗഹൃദത്തിൽ പോകാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രതികരണം. നല്ല യോജിപ്പാണ് ലക്ഷ്യം വയ്ക്കുന്നതെന്നും ആ ബന്ധം നിലനിർത്തി പോകുമെന്നും അദേഹം വ്യക്തമാക്കി.

എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടെങ്കിൽ അത് ചർച്ചയിലൂടെ പരിഹരിക്കാനാകുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. പ്രതിപക്ഷ നേതാവിൻ്റെ തിരുവനന്തപുരം പ്രസംഗം മുഖ്യമന്ത്രി പറഞ്ഞ രാഷ്ട്രീയ പ്രസംഗത്തിന് മറുപടിയായിരുന്നു അത് എന്നായിരുന്നു സണ്ണി ജോസഫ് വിശദീകരണം. സജി ചെറിയാനാണ് അത് വിവാദമാക്കിയത്, അതിനെയാണ് എതിർക്കേണ്ടതെന്ന് അദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version