Home Uncategorized ‘വർഗീയ ശക്തികൾ രാജ്യത്ത് വിഭാഗീയയുടെ വിത്തുകൾ പാകുന്നു; കേരളം പ്രതിരോധിച്ച് നിൽക്കുന്നു’; മുഖ്യമന്ത്രി

‘വർഗീയ ശക്തികൾ രാജ്യത്ത് വിഭാഗീയയുടെ വിത്തുകൾ പാകുന്നു; കേരളം പ്രതിരോധിച്ച് നിൽക്കുന്നു’; മുഖ്യമന്ത്രി

0

വർഗീയ ശക്തികൾ രാജ്യത്ത് വിഭാഗീയയുടെ വിത്തുകൾ പാകുന്നുവെന്ന് മുഖ്യമന്ത്രി പണറായി വിജയൻ. കേരളം വർഗീയതയെ പ്രതിരോധിച്ച് നിൽക്കുന്നു. എന്നാൽ കേരളത്തിൽ ചില വർഗീയ ശക്തികളുണ്ട്. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെമ്പാടും ക്രൈസ്തവർക്കെതിരായി നടക്കുന്ന ആക്രമണങ്ങളിൽ മുഖ്യമന്ത്രി പണറായി വിജയൻ വിമർശിച്ചു. ക്രൈസ്തവർക്ക് എതിരായ ആക്രമണങ്ങൾ ഞെട്ടിക്കുന്നതാണ്. സമാധാനത്തിന്റെ സന്ദേശം നൽകുന്ന ക്രിസ്തുമസ് ആഘോഷം പോലും തടസപ്പെടുത്തുന്നു. കുട്ടികളെയും സ്ത്രീകളെയും അക്രമിക്കുകയും ബൈബിൾ കത്തിക്കുകയും ചെയ്യുന്നു. ഈ ആക്രമണങ്ങൾ ഭരണകൂടത്തിന്രെ ഒത്താശയോടെയാണ് നടത്തപ്പെടുന്നത് എന്നും മുഖ്യമന്ത്രി വിമർശിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version