മാനന്തവാടി:തൃശൂരിൽ വെച്ച് നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവത്തിൽ നെഹ്‌ല ഫാത്തിമക്ക് ഇംഗ്ലീഷ് റസിറ്റേഷനിൽ എ ഗ്രേഡ് ലഭിച്ചു. തുടർച്ചയായി രണ്ടാം വർഷമാണ് നെഹ്‌ല ഈ നേട്ടം കരഗതമാക്കുന്നത്. മാനന്തവാടി എം.ജി.എം ഹയർ സെക്കണ്ടറി സ്കൂൾ പത്താം തരം വിദ്യാർത്ഥിനിയാണ്.
