Home Uncategorized അമ്പലവയലിൽ എക്സൈസ് പരിശോധന

അമ്പലവയലിൽ എക്സൈസ് പരിശോധന

0

അമ്പലവയൽ : അമ്പലവയൽ ടൗണിലും പരിസര പ്രദേശങ്ങളിലും എക്സൈസ് പരിശോധന. എക്സൈസ് ഇന്റലിജൻസിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപനയും വ്യാപകമായ മഞ്ഞപ്പാറ, ഗോവിന്ദമൂലച്ചിറ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. എക്സൈസ് ഇന്റലിജൻസ് വിഭാഗം പ്രദേശങ്ങളിലെ ഹോട്ട് സ്പോട്സ് കണ്ടെത്തിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. എക്സൈസ് ഇന്റലിജൻസ് സംഘത്തെ കൂടാതെ ബത്തേരി എക്സൈസ് റേഞ്ച് പാർട്ടിയും പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ ജില്ലയിലെ കൂടുതൽ ഹോട്ട് സ്പോട്ട് ആയി കണ്ടെത്തിയ ഇടങ്ങളിൽ പരിശോധനകൾ നടത്തുമെന്ന് എക്സൈസ് എക്സൈസ് അധികൃതർ അറിയിച്ചു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ വിജയകുമാർ. കെ. വി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) മാരായ സുരേഷ് വെങ്ങാലിക്കുന്നേൽ, സി വി ഹരിദാസ്, പ്രിവൻറ്റീവ് ഓഫിസർമാരായ , കൃഷ്ണൻകുട്ടി പി. കെ അനീഷ് , വിനോദ് പി, ചാൾസ് കുട്ടി. ടി ഇ , സിവിൽ എക്സൈസ് ഓഫിസർമാരായ അജയ്. കെ. എ, ആദിത്യൻ. എസ്. എസ് വനിത സിവിൽ എക്സൈസ് ഓഫിസർ ജലജ. എം. ജെ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

മദ്യം /മയക്ക് മരുന്ന് /നിരോധിത പുകയില ഉൽപന്നങ്ങളുടെ നിർമാണം/ കടത്ത്/വിതരണം സംബന്ധിച്ച വിവരം പൊതുജനങ്ങൾക്ക് താഴെ കാണുന്ന ഫോൺ നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്
വയനാട് എക്സൈസ് ഇൻ്റലിജൻസ് ഓഫിസ് –
04936 247 260,
എക്സൈസ് കൺട്രോൾ റൂം -04936 288 215
മാനന്തവാടി – 9400069667
ബത്തേരി- 94000 69665
കൽപറ്റ – 9400069663
എക്സൈസ് എൻഫോഴ്സ്മെൻ്റ്&ആൻ്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ്, വയനാട് – 9400069666

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version