പനമരം: പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ‘രാസ്ത'(റൂറൽ ഏജൻസി ഫോർ സോഷ്യൽ ആൻഡ് ടെക്നോളോജിക്കൽ അഡ്വാൻസ്‌മെന്റ് ) പനമരത്ത് ആരംഭിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജനുവരി 12 തിങ്കളാഴ്ച രാവിലെ 11-ന് നടന്നു . പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം നിർവഹിചു . പനമരം വിജയ അക്കാഡമിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം അധ്യക്ഷത വഹിചു . കേന്ദ്രത്തിൽ തയ്യൽ, കമ്പ്യൂട്ടർ, മറ്റ് സാങ്കേതിക തൊഴിൽ പരിശീലനങ്ങൾ നൽകും.ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന EYGDS കമ്പനിയുടെ സാമ്പത്തിക സഹായത്തോടെ അട്ടപ്പാടി സ്വാമിവിവേകാനന്ദ മെഡിക്കൽ മിഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത് .പനമരം പഞ്ചായത്ത് വാർഡ് മെമ്പർ മാരായ , ശ്രീ ഷാജി , ജയലക്ഷിമി ,EYGDS കമ്പനി പ്രതിനിധി ശ്രീ വിനോദ് വി എസ് , ശ്രീ ജീവൻ ശശിധരൻ , രാസ്ത സെക്രട്ടറി ശ്രീ ശശിധരൻ , വിവേകാനഡാ മെഡിക്കൽ മിഷൻ പതിനിധികളായ ഡൊ: നാരായണൻ , പ്രൊജക്റ്റ് കോഓർഡിനേറ്റർ അജിത് എന്നിവർ സംസാരിച്ചു.
