Home Uncategorized രേഷ്മയുടെയും, ജിനീഷിന്റെയുംമരണത്തെ കുറിച്ച്അന്വേഷിച്ച്കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം: എഐവൈഎഫ്

രേഷ്മയുടെയും, ജിനീഷിന്റെയുംമരണത്തെ കുറിച്ച്അന്വേഷിച്ച്കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം: എഐവൈഎഫ്

0

കല്‍പ്പറ്റ: ആത്മഹത്യ ചെയ്ത ബത്തേരി സ്വദേശി രേഷ്മയുടെയും, ഇസ്രായേലില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ഭര്‍ത്താവ് ജിനേഷിന്റെയും മരണത്തിനിടയാക്കിയ സംഭവങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന്
എ.ഐ.വൈ.എഫ് വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ആത്മഹത്യാക്കുറിപ്പ് അടക്കമുള്ള രേഖകൾ ലഭിച്ചിട്ടും അന്വേഷണം വേണ്ട രീതിയിൽ അല്ല നടക്കുന്നത്. ബ്ലേഡ് മാഫിയയുടെ ഇടപെടൽ വ്യക്തമായിട്ടുംപോലീസിൻ്റെ നിഷ്ക്രിയത്വം അന്വേഷണം വഴിമുട്ടിക്കുകയാണ്. ഗുണ്ടാ സംഘങ്ങളുടെയും മാഫിയകളുടെയും ഭീഷണി മൂലമാണ് മരണം സംഭവിച്ചിട്ടുള്ളത് എന്ന് കുടുംബം ആരോപണമായി രംഗത്തെത്തിയിട്ടുണ്ട്. കൃത്യമായ അന്വേഷണം നടത്തി മുഴുവൻ കുറ്റക്കാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ തയ്യാറാകണം. അല്ലാത്തപക്ഷം. അതിശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും എ ഐ വൈ എഫ്.യോഗത്തിൽ. ജില്ലാ പ്രസിഡണ്ട്. സുമേഷ്. എം. സി. അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി നിഖിൽ പത്മനാഭൻ. മനാഫ് കോളിയാടി. വിൻസൻ്റ്. അമൽ വി എ. സൗമ്യ എസ്, റഹീം സി എം, അനസ് കെ എന്നിവർ യോഗത്തിൽ സംസാരിച്ചു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version