സ്വാഗത സംഘം രൂപീകരിച്ചു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ക്വാണ്ടം സെഞ്ച്വറി ശാസ്ത്ര പ്രദർശനം ജനുവരി 21 മുതൽ 25 വരെ സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് കോളേജിൽ വെച്ച് നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഐ ക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ക്വാണ്ടം ശതാബ്ദി വർഷാചരണത്തിൻ്റെ ഭാഗമായാണ് പ്രദർശനം തയ്യാറാക്കി കേരളത്തിലെ എല്ലാ ജില്ലകളിലും പര്യടനം നടത്തുന്നത്. 2025 നവമ്പർ 7 ന് കുസാറ്റിൽ തുടങ്ങിയ പ്രദർശനം 2026 ഫെബ്രവരി 28ന് തിരുവനന്തപുരത്ത് സമാപിക്കുന്നതാണ്. ഓരോ കേന്ദ്രത്തിലും വിദ്യാർത്ഥികളും, പൊതുജനങ്ങളുമടക്കം 5000 പേർക്ക് ശാസ്ത്ര പ്രദർശനം കാണാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രവേശനം ഉണ്ടായിരിക്കുക.
ശാസ്ത്ര പ്രദർശനം വിജയിപ്പിക്കുന്നതിനായി ബത്തേരി ഡയറ്റ് ഓഡിറ്റോറിയത്തിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീ: എം.ജി ഇന്ദ്രജിത്ത് അധ്യക്ഷത വഹിച്ച സ്വാഗത സംഘ രൂപീകരണ യോഗം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സെൻ്റ് മേരീസ് കോളേജ് ഫിസിക്സ് വിഭാഗം തലവൻ പ്രൊഫ: ജയേഷ് ജോസഫ് ക്വാണ്ടം മെക്കാനിക്സ് വിശദീകരണം നടത്തി .ബഹു പട്ടികവർഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ.ഒ.ആർ.കേളു, ബഹു: എം.എൽ.എ മാരായ ശ്രീ.ഐ.സി ബാലകൃഷ്ണൻ, ശ്രീ. ടി. സിദ്ദിഖ്, ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ചന്ദ്രിക കൃഷ്ണൻ, ബത്തേരി ബിഷപ്പ് അഭിവന്ദ്യ ഡോ.ഗീവർഗ്ഗീസ് മാർ ബർണബാസ് എന്നിവർ രക്ഷാധികാരികളായും ബത്തേരി നഗരസഭ ചെയർപേഴ്സൺ ശ്രീമതി. റസീന അബ്ദുൾ ഖാദർ ചെയർപേഴ്സണായും, നഗരസഭ വൈസ്.ചെയർപേഴ്സൺ ശ്രീ.എം.ജി ഇന്ദ്രജിത്ത്, സെൻ്റ് മേരീസ് കോളേജ് പ്രിൻസിപ്പാൾ ഡോ.എ.ആർ.വിജയകുമാർ എന്നിവർ വൈസ് ചെയർപേഴ്സൺസ് ആയും പ്രൊഫ. കെ.ബാലഗോപാലൻ ജനറൽ കൺവീനറായും സ്വാഗത സംഘം രൂപീകരിച്ചു. വിജയകരമായ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം ശ്രീ .പി .സുരേഷ് ബാബു സ്വാഗതവും പരിഷത്ത് ജില്ലാ സെക്രട്ടറി ശ്രീ.കെ .പി സുനിൽ കുമാർ നന്ദിയും പറഞ്ഞു.
