Home Uncategorized വൈത്തിരിയില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരണവും പുതുവത്സര ആഘോഷവും നടത്തി

വൈത്തിരിയില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരണവും പുതുവത്സര ആഘോഷവും നടത്തി

0

വൈത്തിരി: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ സിഡിഎസ്എസ്എസ് ജീവന നടപ്പാക്കുന്ന സേഫ് വിതിന്‍ പ്രോജക്ടിന്റെ ഭാഗമായി വൈത്തിരി പഞ്ചായത്തിലെ ദുരന്തബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. പുതുവത്സര ആഘോഷം ഇതോടൊന്നിച്ചു നടത്തി. സെന്റ് ജോസഫ് പാരിഷ് ഹാളിലായിരുന്നു പരിപാടി. പഞ്ചായത്ത് പ്രസിഡന്റ് സി.വി. രാജന്‍, ബ്ലോക്ക് പഞ്ചായത്തംഗം തെസ്‌നി അഷ്‌റഫ്, ജനപ്രതിനിധികളായ എല്‍സി ജോര്‍ജ്, കെ.എം. സാജിദ്, സിനി ജോജി, ആര്‍. രഞ്ജിത എന്നിവര്‍ പങ്കെടുത്തു. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കേക്ക് വിതരണം നടത്തി.
ഭാവിയില്‍ ഉണ്ടാകാവുന്ന ദുരന്തങ്ങളെ ഫലപ്രദമായി നേരിടുന്നതില്‍ സമൂഹത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനു ആസൂത്രണം ചെയ്തതാണ് സേഫ് വിതിന്‍ പദ്ധതി. ഉപജീവന സുരക്ഷ, ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ശക്തീകരണം, അപകടസാധ്യത ലഘൂകരണം തുടങ്ങിയവ പദ്ധതി ലക്ഷ്യങ്ങളാണ്. ജീവന ഡയറക്ടര്‍ ഫാ.ആല്‍ഫ്രഡ് വടക്കേത്തുണ്ടില്‍, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ആഷ്‌ലി നെല്‍സണ്‍, കമ്മ്യൂണിറ്റി മോബിലൈസര്‍ ഷീജ ബാബു, കൗണ്‍സലര്‍മാരായ എം.ജെ. ഷൈനി, സോഫി ജോയി എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നിര്‍വഹണം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version