Home Uncategorized വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു

വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു

0

മടക്കിമല: സർവീസ് സഹകരണ ബാങ്കിലെ എ ക്ലാസ്സ്‌ അംഗങ്ങളുടെ മക്കളിൽ 2024-2025 വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള
എം എ ധർമരാജയ്യരുടെ പേരിലുള്ള അവാർഡുകൾ ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ ബാങ്ക് പ്രസിഡൻ്റ് അഡ്വ.എം ഡി വെങ്കിടസുബ്രഹ്മണ്യൻ വിതരണം ചെയ്തു. എൻഡോവ്മെൻ്റ് കമ്മിറ്റി കൺവീനർ പി എൽ ജോസ് അധ്യക്ഷനായിരുന്നു. മികച്ച മത്സ്യ കർഷകനായി തിരഞ്ഞെടുക്കപ്പെട്ട എൽദോ ഒലിക്കുഴിയെ ചടങ്ങിൽ ആദരിച്ചു. ബാങ്ക് വൈസ് പ്രസിഡൻ്റ് സജീവൻ മടക്കിമല സ്വാഗതം പറഞ്ഞു. ഭരണ സമിതി അംഗങ്ങളായ മുഹമ്മദ്‌ വടകര, മാണി ഫ്രാൻസിസ്, സിദ്ധീഖ് എം എം, ശശി പന്നിക്കുഴി, വേണുഗോപാൽ കാര്യമ്പാടി, ത്രേസ്യാമ്മ കുഞ്ഞാനായിൽ, ആയിഷ കെ എന്നിവർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version