Home Uncategorized മാനന്തവാടി പുൽത്താര റസിഡൻസ് അസോസിയേഷൻ പുതുവത്സര ദിനം ആഘോഷവും നഗരസഭ കൗസിലർമാർക്ക് സ്വീകരണവും നൽകി.

മാനന്തവാടി പുൽത്താര റസിഡൻസ് അസോസിയേഷൻ പുതുവത്സര ദിനം ആഘോഷവും നഗരസഭ കൗസിലർമാർക്ക് സ്വീകരണവും നൽകി.

0

മാനന്തവാടി: മാനന്തവാടി പുൽത്താര റസിഡൻസ് അസോസിയേഷൻ പുതുവത്സര ദിനം ആഘോഷവും നഗരസഭ കൗസിലർമാർക്ക് സ്വീകരണവും നൽകി. മാനന്തവാടി നഗരസഭ കൗൺസിലർ മാരായ പി.വി.എസ്. മൂസ, ദിൻഷ സുനീഷ്, എന്നിവർക്കാണ് സ്വീകരണം നൽകിയത്.

ചടങ്ങിൽ പുൽത്താര റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു.

മാനന്തവാടി നഗരസഭ മുൻ കൗൺസിലർമാരായ ശാരദാസജീവൻ, വി.കെ.സുലോചന ,ബി.ഡി. അരുൺകുമാർ എന്നിവർക്ക് യാത്രയയപ്പും നൽകി. യോഗത്തിൽ സെക്രട്ടറി ടി .വി രാധാകൃഷ്ണൻ , സിബി ജോസ്, കെ.രമേശൻ എന്നിവർ സംസാരിച്ചു.
റസിഡൻറ് അസോസിയേഷൻ കുടുംബാംഗങ്ങളുടെ കലാപരിപാടിയും ഉണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version