Home Uncategorized ടി.വി. രവീന്ദ്രനു വയനാട് സൗഹൃദക്കൂട്ടായ്മയുടെ ആദരം ആറിന്

ടി.വി. രവീന്ദ്രനു വയനാട് സൗഹൃദക്കൂട്ടായ്മയുടെ ആദരം ആറിന്

0

കല്‍പ്പറ്റ: മാതൃഭൂമി വയനാട് ബ്യൂറോ മുന്‍ ചീഫും 18 വര്‍ഷമായി കൈനാട്ടി പദ്മപ്രഭ പൊതുഗ്രന്ഥാലയം പ്രസിഡന്റുമായ ടി.വി. രവീന്ദ്രനെ വയനാട് സൗഹൃദക്കൂട്ടായ്മ ആദരിക്കുന്നു. ആറിന് വൈകുന്നേരം നാലിന് എസ്‌കെഎംജെ ഹൈസ്‌കൂള്‍ ജൂബിലി ഹാളിലാണ് പരിപാടി. എം.എന്‍. കാരശേരി, എം.വി. ശ്രേയാംസ്‌കുമാര്‍, ഒ.കെ. ജോണി, ഡോ.വിനോദ് കെ. ജോസ്, ഷീല ടോമി, പി.കെ. സുധീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സാസ്‌കാരിക രംഗത്തു നല്‍കിവരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് രവീന്ദ്രനെ ആദരിക്കുന്നതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.പി. ചാത്തുക്കുട്ടി, ജനറല്‍ കണ്‍വീനര്‍ സൂപ്പി പള്ളിയാല്‍, ട്രഷറര്‍ ഡോ.ടി.പി.വി. സുരേന്ദ്രന്‍ എന്നിവര്‍ അറിയിച്ചു. സംഗീത നിശ ഉണ്ടാകും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version