Home Uncategorized കാന്‍സര്‍ രോഗികള്‍ക്ക് വിഗ്: കേശ സമര്‍പ്പണം നടത്തി

കാന്‍സര്‍ രോഗികള്‍ക്ക് വിഗ്: കേശ സമര്‍പ്പണം നടത്തി

0

വയനാട് സ്‌ക്കില്‍ പാര്‍ക്കില്‍ നടന്ന കേശ സമര്‍പ്പണച്ചടങ്ങില്‍നിന്ന്.

മാനന്തവാടി: കാന്‍സര്‍ രോഗികള്‍ക്ക് വിഗ് തയാറാക്കുന്നതിന് കേശദാനം സ്‌നേഹദാനം എന്ന സന്ദേശവുമായി ടീം ജ്യോതിര്‍ഗമയ സമാഹരിച്ച കേശത്തിന്റെ സമര്‍പ്പണം നടത്തി. വയനാട് സ്‌കില്‍ പാര്‍ക്കില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍ ഉദ്ഘാടനം ചെയ്തു. സ്‌കില്‍ പാര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ എ.വി. അനീഷ് അധ്യക്ഷത വഹിച്ചു. ടീം ജ്യോതിര്‍ഗമയ കോ ഓര്‍ഡിനേറ്റര്‍ കെ.എം. ഷിനോജ് കണ്ണൂര്‍ വിജിലന്‍സ് ഡിഎഫ്ഒ എ. ഷജ്‌നയ്ക്ക് കേശം കൈമാറി. സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ.ബേബി പൗലോസ്, യോഗാചാര്യന്‍ പ്രവീണ്‍ ടി. രാജന്‍, സ്‌കില്‍ പാര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ സഞ്ജു ജോണി എന്നിവര്‍ പ്രസംഗിച്ചു. സ്‌കില്‍ പാര്‍ക്കിന്റെ പുതിയ ലോഗോ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കരിയര്‍ ഗൈഡന്‍സ് സെല്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.ബി. സിമില്‍ പ്രകാശനം ചെയ്തു. കേശദാന രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കമില്ലസ് സെമിനാരിക്ക് കൈമാറുന്ന കേശം തൃശൂര്‍ അമല ആശുപത്രിയില്‍ എത്തിച്ച് വിഗ് നിര്‍മിച്ച് കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി നല്‍കും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version