Home Uncategorized വയനാട്ടില്‍ നാല് നിര്‍ധന കുടുംബങ്ങള്‍ക്കുകൂടി വീട് ഒരുക്കി പ്രോജക്ട് ഷെല്‍ട്ടര്‍

വയനാട്ടില്‍ നാല് നിര്‍ധന കുടുംബങ്ങള്‍ക്കുകൂടി വീട് ഒരുക്കി പ്രോജക്ട് ഷെല്‍ട്ടര്‍

0

കല്‍പ്പറ്റ: വയനാട്ടില്‍ നാല് നിര്‍ധന കുടുംബങ്ങള്‍ക്കുകൂടി വീട് ഒരുക്കി പ്രോജക്ട് ഷെല്‍ട്ടര്‍. കാവുമന്ദത്തെ ഷിനി ജോസഫ്, പിണങ്ങോടിലെ തയ്യില്‍ ബീപാത്തു, പടിഞ്ഞാറത്തറയിലെ ലിസി, കണിയാമ്പറ്റ അരിഞ്ചേര്‍മലയിലെ റസീന സൈതലവി എന്നിവര്‍ക്കാണ് വീട് നിര്‍മിച്ചുനല്‍കിയത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രസ്ഥാനമാണ് പ്രോജക്ട് ഷെല്‍ട്ടര്‍.
നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ മലയാളി അസോസിയേഷന്റെ സാമ്പത്തിക സഹായത്തോടെയാണ് നാല് വീടും നിര്‍മിച്ചത്. ടി. സിദ്ദീഖ് എംഎല്‍എ മുഖേന ലഭിച്ച അപേക്ഷകളില്‍നിന്നാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്.
വിവിധ സ്ഥലങ്ങളില്‍ വീടുകളുടെ താക്കോല്‍ദാനച്ചടങ്ങില്‍ പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് കെ. അസ്മ, കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ്, തരിയോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, പ്രോജക്ട് ഷെല്‍ട്ടര്‍ ഡയറക്ടര്‍ ഫാ.ജോര്‍ജ് കണ്ണന്താനം, നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ഷിബു ജോര്‍ജ്, നോര്‍ത്തേണ്‍ കാലിഫോര്‍ണിയ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് പി. സിജില്‍, പ്രോജക്ട് ഷെല്‍ട്ടര്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ റഷീന സുബൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രോജക്ട് ഷെല്‍ട്ടര്‍ കേരളത്തില്‍ ഇതുവരെ 200ഓളം വീടുകള്‍ നിര്‍മിച്ച് കൈമാറിയിട്ടുണ്ട്. വയനാട്ടില്‍ മാത്രം 40 വീടുകളാണ് നിര്‍മിച്ചത്. 2018ലെ പ്രളയകാലം മുതല്‍ ജില്ലയില്‍ പ്രോജക്ട് ഷെല്‍ട്ടര്‍ സജീവമാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version