Home Uncategorized അമ്മയുമായി പിണങ്ങി ബീച്ചിലെത്തിയ 16കാരിയെ ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

അമ്മയുമായി പിണങ്ങി ബീച്ചിലെത്തിയ 16കാരിയെ ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

0

കോഴിക്കോട്: അമ്മയുമായി പിണങ്ങി വീടുവിട്ടിറങ്ങിയ 16 വയസ്സുകാരിയെ ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. പെണ്‍കുട്ടിയെ മുഖ്യപ്രതികള്‍ക്ക് കൈമാറിയ കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ് റയീസ് എന്നിവരാണ് അറസ്റ്റിലായത്. വീട്ടില്‍ നിന്നിറങ്ങി കോഴിക്കോട്ടെത്തിയ പെണ്‍കുട്ടിയെ പന്തീരാങ്കാവിലെ ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

കേസിലെ മുഖ്യപ്രതികളായ താമരശ്ശേരി പുതുപ്പാടി സ്വദേശികളായ മുഹമ്മദ് സാലിഹ് (45), വരുവിന്‍കാലായില്‍ ഷബീര്‍ അലി (41) എന്നിവരെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 20 ന് വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയ പെരിന്തല്‍മണ്ണ സ്വദേശിയായ പെണ്‍കുട്ടി കോഴിക്കോട് നഗരത്തില്‍ എത്തി. ബീച്ചില്‍ എത്തിയ കുട്ടിയെ പ്രതികള്‍ ഫ്‌ലാറ്റില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

ബീച്ചില്‍ തനിച്ചിരിക്കുന്നതു കണ്ട പെണ്‍കുട്ടിയെ ഷമീമും റയീസും പരിചയപ്പെട്ടു. ഭക്ഷണവും താമസസൗകര്യവും നല്‍കാമെന്ന് പറഞ്ഞ് 21 ന് പുലര്‍ച്ചെ രണ്ടു മണിയോടെ ജീപ്പില്‍ കയറ്റി സുഹൃത്തുക്കളായ മുഹമ്മദ് സാലിഹിന്റെയും ഷബീര്‍ അലിയുടെയും പന്തീരാങ്കാവിലെ ഫ്‌ലാറ്റില്‍ എത്തിച്ചു. ഇവിടെ വച്ച് സാലിഹും ഷബീറും പെണ്‍കുട്ടിക്ക് ലഹരി മരുന്നു നല്‍കി പീഡിപ്പിച്ചു. 22 ന് ഉച്ചയോടെ പെണ്‍കുട്ടിയെ കോഴിക്കോട് ബീച്ചില്‍ കൊണ്ടുവിട്ടു. 4,000 രൂപയും നല്‍കി. അവശനിലയിലായ പെണ്‍കുട്ടിയെ ബീച്ചില്‍ ഡ്യൂട്ടിയിലുള്ള വനിതാ ഹെല്‍പ് ലൈന്‍ അംഗങ്ങളാണ് കണ്ടെത്തിയത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version