Home Uncategorized ഒരു ലക്ഷത്തില്‍ താഴെ, സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്, ഒറ്റയടിക്ക് 2240 രൂപ കുറഞ്ഞു

ഒരു ലക്ഷത്തില്‍ താഴെ, സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്, ഒറ്റയടിക്ക് 2240 രൂപ കുറഞ്ഞു

0

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. പവന് ഒറ്റയടിക്ക് 2240 രൂപയാണ് കുറഞ്ഞത്. ഇതോടെ വില ഒരുലക്ഷത്തില്‍ താഴെയെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 99,880 രൂപയാണ്.

ആനുപാതികമായി ഗ്രാമിന് 280 രൂപയാണ് കുറഞ്ഞത്. 12,485 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീട് 11 ദിവസം വില ഒരു ലക്ഷത്തില്‍ കുതിച്ച ശേഷം വിലയില്‍ വന്‍ ഇടിവുണ്ടായിരിക്കുന്നത്.

ചൊവ്വാഴ്ച പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ചരിത്രം കുറിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version