Home Uncategorized ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പുകൾക്ക് ജില്ലയിൽ തുടക്കമായി

ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പുകൾക്ക് ജില്ലയിൽ തുടക്കമായി

0

കോട്ടനാട്:ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ സഹവാസ ക്യാമ്പിന് ജില്ലയിൽ തുടക്കമായി . ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടക്കുന്നത് . യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടക്കുന്നത്. ഇനിയും ഒഴുകും മാനവ സ്നേഹത്തിൻ ജീവവാഹിനിയായി എന്നാണ് ക്യാമ്പിന്റെ ഈ വർഷത്തെ സംസ്ഥാനതലത്തിൽ അംഗീകരിച്ച പേര്. ക്യാമ്പിന്റെ ഭാഗമായി ഡിജിറ്റൽ സാക്ഷരത, സുരക്ഷാ ബോധവൽക്കരണവും പ്രഥമശുശ്രൂഷ പരിശീലനവും, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ , അംഗനവാടി ദത്തെടുത്ത് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, ക്യാമ്പ് പ്രദേശത്തെ വീടുകളിൽ ജൈവ പച്ചക്കറി കൃഷി എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും . കൂടാതെ വളണ്ടിയർമാർക്ക് വ്യക്തിത്വ വികാസത്തിനുള്ള ക്ലാസ്സുകൾ , എയ്ഡ്സ് ബോധവൽക്കരണ ക്ലാസുകൾ, ശുചിത്വ ബോധവൽക്കരണ പരിപാടികൾ , മൂല്യ വർദ്ധിത ഉത്പന്നങ്ങൾ നിർമിക്കാൻ പരിശീലനം എന്നിവയും സംഘടിപ്പിക്കും . ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം മേപ്പാടി ഹയർസെക്കൻഡറി സ്കൂളിന്റെ ക്യാമ്പ് കോട്ടനാട് സ്കൂളിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി ഹംസ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി കെ റഷീദ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ ഫൈസൽ, എൻഎസ്എസ് ജില്ലാ കൺവീനർ കെ എസ് ശ്യാൽ, ക്ലസ്റ്റർ കൺവീനർ വി പി സുഭാഷ് , എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സി.ടി മൻസൂർ, സ്റ്റാഫ് സെക്രട്ടറി പി സഫ്‌വാൻ, വളണ്ടിയർ ലീഡർ കെ നാജിയ എന്നിവർ സംസാരിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version