Home Uncategorized മേപ്പാടി ബോചെ 1000 ഏക്കറിൽ കാർണിവലിന് തുടക്കമാകുന്നു; വേടനും ഗൗരിലക്ഷ്മിയും എത്തും

മേപ്പാടി ബോചെ 1000 ഏക്കറിൽ കാർണിവലിന് തുടക്കമാകുന്നു; വേടനും ഗൗരിലക്ഷ്മിയും എത്തും

0

മേപ്പാടി: ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വയനാട് മേപ്പാടിയിലെ ബോചെ 1000 ഏക്കറിൽ സംഘടിപ്പിക്കുന്ന മെഗാ കാർണിവലിന് ഡിസംബർ 23-ന് തുടക്കമാകും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, വയനാട് ടൂറിസം അസോസിയേഷൻ, ബോചെ 1000 ഏക്കർ ലേബർ വെൽഫെയർ കമ്മിറ്റി എന്നിവർ സംയുക്തമായാണ് ജനുവരി 4 വരെ നീണ്ടുനിൽക്കുന്ന ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ഡിസംബർ 23-ന് വൈകുന്നേരം 4 മണിക്ക് മേപ്പാടി ടൗണിൽ നടക്കുന്ന റോഡ് ഷോയോടെയാണ് കാർണിവലിന് തുടക്കമാകുക. അന്നേദിവസം വൈകുന്നേരം 7 മണിക്ക് സലിം ഫാമിലി അവതരിപ്പിക്കുന്ന സംഗീത വിരുന്ന് നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ വൈകുന്നേരം 7 മണിക്ക് പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഡിസംബർ 24-ന് മോണിക്ക സ്റ്റാർലിങ് നയിക്കുന്ന മ്യൂസിക്കൽ നൈറ്റും, ഡിസംബർ 25-ന് നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടിയുടെ ഗാനമേളയും അരങ്ങേറും.

ഡിസംബർ 26-ന് മില്ലേനിയം സ്റ്റാർസ് മ്യൂസിക്കൽ നൈറ്റ്, 27-ന് IMFA ഫാഷൻ ഷോ, 28-ന് ഗൗതം വിൻസെന്റ് മ്യൂസിക്കൽ ബാൻഡ്, 29-ന് അവതാർ മ്യൂസിക്കൽ നൈറ്റ്, 30-ന് ഗിന്നസ് മനോജ് & ടീം അവതരിപ്പിക്കുന്ന മെഗാ ഷോ എന്നിവയും നടക്കും. പുതുവത്സര രാവായ ഡിസംബർ 31-ന് പ്രശസ്ത ഗായകരായ വേടനും ഗൗരിലക്ഷ്മിയും നയിക്കുന്ന സംഗീതനിശയും, പാപ്പാഞ്ഞിയെ കത്തിക്കലും നടക്കും. ഡിസംബർ 31-ന് മാത്രമാണ് പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നത്. ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ (BookMyShow) ലഭ്യമാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version