Home Uncategorized ആരോഗ്യപരി പാലാനത്തിനു മിതമായ ആഹാരവും വ്യായാമ ശൈലിയും വളർത്തി എടുക്കണം

ആരോഗ്യപരി പാലാനത്തിനു മിതമായ ആഹാരവും വ്യായാമ ശൈലിയും വളർത്തി എടുക്കണം

0

മന്ത്രി ഒ ആർ കേളു.

പനമരം സമൂഹത്തിൽ പെരുകിവരുന്ന രോഗങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയും നിയന്ദ്രിക്കാൻ മിതമായ ആഹാരവും വ്യായാമ ശൈലിയും വള ർത്തി എടുക്കാൻ കൂടുതൽ ബോധവൽക്കരണവും ഫലപ്രദമായ കർമ്മ പദ്ധതികളും രൂപപ്പെടുത്തി എടുക്കണമെന്ന് മന്ത്രി ഒ. ആർ കേളു അഭിപ്രാ യപ്പെട്ടു .
പനമരത്ത് പ്രവർത്തിച്ചുവരുന്ന എംഡി ലിങ്ഷി ഹെൽത്ത് കെയറിന്റെ ഒമ്പതാം വാർഷികാഘോഷ പരിപാടിയും ആരോഗ്യ ബോ ധവൽക്കരണസെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരസാങ്കേതികവിദ്യയുടെ വളർച്ചയിൽ മനുഷ്യന്റെ ഊർജ്ജവും കർമ്മശേഷിയും മൊബൈൽ ഫോണിലും ഫെയിസ് ബുക്കിലും അനിയന്ത്രിതമായി ചെലവായി പോ കുന്നത് പല പ്രയാസങ്ങൾക്കും കാരണമാകുന്നു വെന്നും അദ്ദേഹം കുട്ടി ചേർത്തു.
പനമരം വിജയ അക്കാദമിയിൽ നടന്ന പരിപാടിയിൽ അഡ്വക്കേറ്റ് എൻ കെ വർഗീസ് അധ്യക്ഷത വഹിച്ചു. ഡോക്ടർ ജനാർദ്ദനൻ. മുരളി എംബ്രാന്തിരി. നാസർ ബീരാളി. ആൽബർട്ട് വൈത്തിരി എന്നിവർ സംസാരിച്ചു. കെ സുലൈമാൻ ഹാജി സ്വാഗതവും മുജീബ് റഹ്മാൻ അഞ്ചുകുന്ന് നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version