Home Uncategorized നിലമ്പൂര്‍ തേക്ക് എന്നു പറഞ്ഞാല്‍ ഇതാണ്!; രണ്ടു കഷ്ണങ്ങള്‍ക്ക് ലഭിച്ചത് 31.85 ലക്ഷം രൂപ

നിലമ്പൂര്‍ തേക്ക് എന്നു പറഞ്ഞാല്‍ ഇതാണ്!; രണ്ടു കഷ്ണങ്ങള്‍ക്ക് ലഭിച്ചത് 31.85 ലക്ഷം രൂപ

0

മലപ്പുറം: വനംവകുപ്പിന്റെ നിലമ്പൂര്‍ അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ റെക്കോര്‍ഡ് വില്‍പ്പന. ഒരു തേക്ക് തടിയുടെ രണ്ട് കഷ്ണങ്ങള്‍ക്കും കൂടി നികുതി ഉള്‍പ്പെടെ ലഭിച്ചത് 31,85,828 രൂപയാണ്. സംസ്ഥാനത്ത് ആദ്യമായാണ് നിലമ്പൂര്‍ തേക്ക് ഇത്രയും വലിയ വിലയ്ക്ക് ലേലത്തില്‍ പോകുന്നത്.

ബി കയറ്റുമതി ഇനത്തില്‍പ്പെട്ട 1.836 ഘനമീറ്ററുള്ള തേക്ക് തടിക്ക് ഒരു ഘനമീറ്ററിന് 5,43,000 രൂപ പ്രകാരം 9,96,948 രൂപയാണ് ലഭിച്ചത്. ജിഎസ്ടി ഉള്‍പ്പെടെ 26.5 ശതമാനം നികുതികൂടി കൂട്ടിയാല്‍ ഒറ്റ കഷ്ണത്തിന് 12,59,922 രൂപ. സി ക്ലാസില്‍ കയറ്റുമതി ഇനത്തില്‍പ്പെട്ട 2.925 ഘനമീറ്ററുള്ള രണ്ടാം കഷ്ണത്തിന് ഘനമീറ്ററിന് 5,21,000 രൂപ പ്രകാരം 15,23,925 രൂപ ലഭിച്ചു. 26.5 ശതമാനം നികുതി ഉള്‍പ്പെടെ 19,25,906 രൂപ. ഇതടക്കമാണ് 31,85,828 രൂപ വനം വകുപ്പിന് ലഭിച്ചത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version