Home Uncategorized ഒണ്ടയങ്ങാടി സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി വാര്‍ഷികവും ക്രിസ്മസും ആഘോഷിച്ചു

ഒണ്ടയങ്ങാടി സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി വാര്‍ഷികവും ക്രിസ്മസും ആഘോഷിച്ചു

0

മാനന്തവാടി: വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രാദേശിക ഘടകമായ ഒണ്ടയങ്ങാടി സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ക്രിസ്മസും വാര്‍ഷികവും സംയുക്തമായി ആഘോഷിച്ചു. ഡബ്ല്യുഎസ്എസ്എസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍ ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് ആഘോഷം സാമൂഹിക ഐക്യവും മനുഷ്യ സൗഹാര്‍ദവും ശക്തിപ്പെടുത്തുന്നതിന് വലിയ പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ.ഡൊമനിക് വളകുടിയില്‍ അധ്യക്ഷത വഹിച്ചു. ഡബ്ല്യുഎസ്എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി.എ. ജോസ് മുഖ്യപ്രഭാഷണം നടത്തി. റീജിയണല്‍ കോഓര്‍ഡിനേറ്റര്‍ ആലീസ് സിസില്‍, സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഭാരവാഹികളായ റീന മാര്‍ട്ടിന്‍, രമണി ഷിജു, ഓമന പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു. കരോള്‍ ഗാനാലാപനം, കേക്ക് മുറിക്കല്‍, സ്‌നേഹ വിരുന്ന് എന്നിവ നടന്നു. ക്രിസ്മസ് പകരുന്ന സ്‌നേഹവും കരുണയും സേവന മനോഭാവവും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആഘോഷം സംഘടിപ്പിച്ചതെന്നു വെല്‍ഫെയര്‍ സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version