കൽപറ്റ: എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനവും സർവീസിൽ നിന്നു വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും, അവാർഡ് വിതരണവും വയനാട് ഡി സി സി പ്രസിഡൻ്റ് അഡ്വ ടി ജെ ഐസക് ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസത്തിൻ്റെ ഗുണമേന്മ ഉയർത്താൻ എന്ന വ്യാജേന നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഖാദർ കമ്മിഷൻ റിപ്പോർട്ട് വിദ്യാഭ്യാസ മേഖലയെ ആകെ തകർത്തു കൊണ്ടിരിക്കുന്ന ഒരു കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കുറ്റമറ്റ രീതിയിൽ ക്രിസ്മസ് പരീക്ഷകൾ പോലും നടത്താനുള്ള കഴിവ് വിദ്യാഭ്യാസ വകുപ്പിന് ഇല്ല. പൊതു വിദ്യാഭ്യാസ മേഖലയെ നയിക്കുന്നതിന് വിദ്യാഭ്യാസത്തിനും, കഴിവിനും മുൻഗണന കൊടുക്കുന്നതിനു പകരം രാഷ്ട്രീയമാണ് മാനദണ്ഡമാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് മുഴുവൻ രാഷ്ട്രീയവൽക്കരിക്കുകയാണ് ഈ സർക്കാരിൻ്റെ നയം എന്നു വ്യക്തമാകുന്ന തരത്തിലാണ് കാര്യങ്ങൾ മുൻപോട്ട് പോകുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പയ്യമ്പള്ളി സെന്റ് കാതറിൻസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നു വിരമിക്കുന്ന പ്രിൻസിപ്പൽ ബിനോ ടി അലക്സിനെയും പുൽപള്ളി വിജയ ഹയർ സെക്കന്ററി സ്കൂളിൽ നിന്നു വിരമിക്കുന്ന അധ്യാപകൻ ബാബു പി പി, മേപ്പാടി സെന്റ് ജോസഫ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക ക്രിസ്റ്റൽ രാജം, പിണങ്ങോട് സബ്ലു ഒ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക മാരായ സുബൈദ കാത്തൂൺ, ഷജിന എം തുടങ്ങിയവരെ ആദരിച്ചു.
ജില്ലാ പ്രസിഡൻ്റ്
സിജോ കെ പൗലോസ് അധ്യക്ഷത വഹിച്ചു. സജി വർഗീസ് സ്വാഗതവും നോബിൾ ജോസ് നന്ദിയും പറഞ്ഞു. യോഗത്തിൽ, സംസ്ഥാന സെക്രട്ടറി ബിനീഷ് കെ ആർ മുഖ്യപ്രഭാഷണം നടത്തി. ഋഷി മാനുവൽ, പ്രിൻസിപ്പൽ ഫോറം ചെയർമാൻ ബ്രിജേഷ് ബാബു, വനിതാ ഫോറം ചെയർപഴ്സൺ സ്മിത സി.വി, ഷിജി സെബാസ്റ്റ്യൻ, പ്രിൻസിപ്പൽ ഫോറം കൺവീനർ സോജൻ തോമസ്, തോമസ് വി ഡി , മുൻ സംസ്ഥാന ഭാരവാഹികളായ അബ്രഹാം ഇ വി , രാജൻ ബാബു, ഫിലിപ്പ് സെബാസ്റ്റ്യൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
