Home Uncategorized പോക്സോ കേസ്; യുവാവിന് 49 വർഷം തടവും പിഴയും

പോക്സോ കേസ്; യുവാവിന് 49 വർഷം തടവും പിഴയും

0

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 49 വർഷം തടവും 1,01,000 രൂപ പിഴയും ശിക്ഷ. തരിയോട് പതിനൊന്നാം മൈൽ കരിങ്കണ്ണി ഉന്നതിയിലെ വിനോദ് (31) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്.

2020 മെയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. പടിഞ്ഞാറത്തറ ഇൻസ്പെക്ടറായിരുന്ന എൻ.ഒ. സിബിയാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇൻസ്പെക്ടർ ആർ. ബിജു അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version