Home Uncategorized അമരക്കുനി നീര്‍ത്തട പ്രദേശം നബാര്‍ഡ് വയനാട് ജില്ലാ മാനേജര്‍ സന്ദര്‍ശിച്ചു

അമരക്കുനി നീര്‍ത്തട പ്രദേശം നബാര്‍ഡ് വയനാട് ജില്ലാ മാനേജര്‍ സന്ദര്‍ശിച്ചു

0

പുല്‍പ്പള്ളി: പഞ്ചായത്തിലെ അമരക്കുനി നീര്‍ത്തട പ്രദേശം നബാര്‍ഡ് വയനാട് ജില്ലാ മാനേജര്‍ ആര്‍. ആനന്ദ് സന്ദര്‍ശിച്ചു. നബാര്‍ഡ് കെഎഫ്ഡബ്ല്യു സോയില്‍ പദ്ധതിയുടെ ഭാഗമായി ബത്തേരി രൂപതയുടെ സാമൂഹിക സേവന പ്രസ്ഥാനമായ ശ്രേയസും അമരക്കുനി നീര്‍ത്തട കമ്മിറ്റിയും സംയുക്തമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായിരുന്നു സന്ദര്‍ശനം. നീര്‍ത്തട കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തിയ അദ്ദേഹം പ്രദേശത്ത് പദ്ധതി നടപ്പാക്കിയതിന്റെ നേട്ടങ്ങള്‍ കര്‍ഷകരില്‍ന്നു ചോദിച്ച് മനസിലാക്കി. കമ്മിറ്റി കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കുകയും കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കുകയും ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുകയും ചെയ്യണമെന്ന് നിര്‍ദേശിച്ചു. പ്രദേശത്ത് വന്യമൃഗശല്യം നേരിടുന്നതിന് ശാസ്ത്രീയ പദ്ധതികള്‍ നടപ്പാക്കാന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കണമെന്നും നിര്‍ദേശിച്ചു. ശ്രേയസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ഡേവിഡ് ആലിങ്കല്‍, പ്രോഗ്രാം ഓഫീസര്‍ കെ.വി. ഷാജി, അഗ്രോണമിസ്റ്റ് പി.കെ. മഞ്ജു, കോഓര്‍ഡിനേറ്റര്‍ പി.എസ്. സഞ്ജു, നീര്‍ത്തട കമ്മിറ്റി അംഗങ്ങളായ ജോര്‍ജ്, രാമകൃഷ്ണന്‍, അനീഷ്, സണ്ണി എന്നിവര്‍ മാനേജരെ അനുഗമിച്ചു. പദ്ധതിയുടെ ഭാഗമായി സമാഹരിച്ച മെയിന്റനന്‍സ് തുക വിനിയോഗിക്കുന്നതിനു അനുമതിപത്രം മാനേജര്‍ കമ്മിറ്റിക്ക് കൈമാറി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version