പുൽപ്പള്ളി:- ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച ആൾ കൂടെ നിന്നവർ ചതിച്ച വിഷമത്തിൽ നാളിതുവരെ നിലനിന്നിരുന്ന രാഷ്ട്രീയ പ്രസ്ഥാനം വിട്ട് ബി.ജെ.പി.യിൽ ചേർന്നു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ആനപ്പാറയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയമടഞ്ഞ മനയത്ത്കുടി ഗോപിയും കുടുംബവുമാണ് ബി.ജെ.പി.യിൽ ചേർന്നത്. സി.പി.ഐ സ്ഥാനാർത്ഥിയായിരുന്ന ഗോപിക്ക് 114 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥിക്ക് 432 വോട്ടുകളും ബി.ജെ.പി സ്ഥാനാർഥിക്ക് 393 വോട്ടുകളും ലഭിച്ചു. സി.പി.എം വോട്ട് മറിച്ച് കോൺഗ്രസിന് നൽകിയതിൽ പ്രതിഷേധിക്കാണ് ബി.ജെ.പി.യിൽ ചേരുന്നതെന്നും ഗോപി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. ഇവിടെ രണ്ടാംസ്ഥാനത്ത് ആയിരുന്നു .ബി .ജെ .പി . നേതാക്കൾ ഗോപിയേയും കുടുംബത്തെയും ഹാരമണിച്ച് സ്വീകരിച്ചു
