Home Uncategorized എൻഎസ്എസ് വളണ്ടിയർമാർക്ക് ജില്ലാതല പരിശീലനം നൽകി.

എൻഎസ്എസ് വളണ്ടിയർമാർക്ക് ജില്ലാതല പരിശീലനം നൽകി.

0

മുട്ടിൽ : ഈ വർഷം ഡിസംബറിൽ നടക്കുന്ന സഹവാസ ക്യാമ്പിന്റെ ഭാഗമായി ജില്ലയിലെ ഹയർസെക്കൻഡറി സ്കൂളുകളിലെ തിരഞ്ഞെടുത്ത എൻഎസ്എസ് വളണ്ടിയർമാർക്ക് ജില്ലാതലത്തിൽ പരിശീലനം നൽകി.”ഇനിയുമൊഴുകും മാനവ സേവനത്തിന് ജീവവാഹിനിയായ്” എന്നാണ് ഈ വർഷത്തെ ക്യാമ്പിന്റെ പേര്. ജില്ലയിലെ 59 യൂണിറ്റുകളിൽ നിന്നുള്ള വളണ്ടിയർമാർക്ക് ആണ് പരിശീലനം നൽകിയത്. ക്യാമ്പിൽ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും , ക്യാമ്പ് സംഘാടനത്തെ സംബന്ധിച്ചും ലീഡർമാർക്ക് പരിശീലനം നൽകി. ക്യാമ്പിന്റെ ഉദ്ഘാടനം മുട്ടിൽ ഡബ്ലിയു ഒ വിഎച്ച്എസ്എസ് ൽ സ്കൂൾ പ്രിൻസിപ്പൽ അൻവർ ഗൗസ് ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് ജില്ലാ കൺവീർ കെ. എസ് ശ്യാൽ അധ്യക്ഷത വഹിച്ചു. ക്ലസ്റ്റർ കൺവീനർമാരായ എം കെ രാജേന്ദ്രൻ, എ വി രജീഷ് , വി പി സുഭാഷ് , കെ ഡി സുദർശനൻ, കെ രവീന്ദ്രൻ , പി കെ സാജിദ്, മുട്ടൽ പ്രോഗ്രാം ഓഫീസർ സഫ്വാൻ എ എന്നിവർ സംസാരിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version