പൂക്കോട്:കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ സംരഭകത്വ വിജ്ഞാന വ്യാപന വിഭാഗത്തിൻ്റെ നേതൃത്വത്തിലുള്ള ‘ഒപ്പം’ ഉപജീവന പദ്ധതിയുടെ ഭാഗമായി നാരങ്ങാക്കണ്ടിയിലെ വിദ്യാർഥികൾക്കായി കാപ്പിതടി ഉപയോഗിച്ചുള്ള രൂപങ്ങളുടെ നിർമാണ പരിശീലനക്കളരി നടത്തി. കൽപറ്റ നാരങ്ങാക്കണ്ടിയിൽ കാർപെൻ്ററി ട്രെയിനർ ജെയ്സൺ, നീരജ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. പരിശീലനത്തിന്റെ ഭാഗമായി കാപ്പിതടി ഉപയോഗിച്ച് കുട്ടികൾ വിവിധ രൂപങ്ങൾ നിർമിച്ചു. പരിശീലനത്തിൽ വെറ്ററിനറി യൂണിവേഴ്സിറ്റി റിസർച് അസിസ്റ്റൻ്റ് ജിപ്സ ജഗദീഷ്, ടീച്ച് ഫോർ നേച്ചർ ഫെലോ സുശ്രുതൻ, വിജിത എന്നിവരും പങ്കെടുത്തു.
