മുട്ടിൽ : സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ സ്കൂളുകളിലെ ആൻ്റി നാർകോട്ടിക് ക്ലബ്ബുകൾക്കു കീഴിൽ രൂപീകരിക്കുന്ന ടീമായ വിമുക്തി ഫുട്ബോൾ ടീമിൻ്റെ ഉദ്ഘാടനവും ജഴ്സികളുടേയും, മറ്റു കായിക ഉപകരണങ്ങളുടേയും വിതരണവും എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം പരിയാരം ഗവ. ഹൈസ്കൂളിൽ നിർവഹിച്ചു. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി കെ.എൻ.ലജീഷ് സ്വാഗതം ആശംസിച്ചു. എച്ച്.എം. ശ്രീജ.വി.എം അധ്യക്ഷത വഹിച്ചു. വിമുക്തി ക്ലബ് കൺവീനർ ടി.എ.നെസിമോൾ ആശംസകൾ അർപ്പിച്ചു. സീനിയർ അസിസ്റ്റൻ്റ് പി.കെ.സജന, എസ്.ആർ.ജി.കൺവീനർ കെ.പി.സൽമത്ത് മുതലായവർ സംസാരിച്ചു.
