കൽപ്പറ്റ: പുളിയാർമല കെ.എം.എം. ഗവ. ഐ.ടി.ഐ കൽപ്പറ്റയിൽ ജില്ല ലീഗൽ സർവ്വീസസ് അതോറിറ്റിയും സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയും ഒരുമിച്ച് ലോക എയ്ഡ്സ് ദിന പരിപാടിയുടെ ഭാഗമായി “ജീവിതമാണ് ലഹരി” സെമിനാർ സംഘടിപ്പിച്ചു. സീനിയർ ഇൻസ്ട്രക്ടർ വി.കെ. ഭാസ്കരൻ സ്വാഗതം ആശംസിച്ചു.
പ്രിൻസിപ്പൾ എസ്.എൻ. ശ്രീജ അദ്ധ്യക്ഷത വഹിച്ചു. വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം “ജീവിതമാണ് ലഹരി ” സെമിനാർ നയിച്ചു. “മയക്കുമരുന്ന് ഒഴിവാക്കാനും എയ്ഡ്സിനെതിരെ പ്രതിരോധം തീർക്കാനും ആഹ്വാനം ചെയ്തു”
ഗ്രൂപ്പ് ഇൻസ്ട്രക്ടർ പി.വി.റോയി,ഇ.നിസാമുദ്ദീൻ,പാരാ ലീഗൽ വോളണ്ടിയർ എം.സി. ശ്രീരാമകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർ വി.പി.വജീഷ് മുതലായവർ ആശംസകളർപ്പിച്ചു.
ഐ.ടി.ഐ. കൽപ്പറ്റയിലെ സീനിയർ ഇൻസ്ട്രക്ടർ സി.മൊയ്തു നന്ദി പ്രകാശനം നടത്തി.
