Home Uncategorized തീരുമോ കന്നഡ തര്‍ക്കം; സിദ്ധരാമയ്യ ഡി കെ ശിവകുമാറുമായി നാളെ കൂടികാഴ്ച നടത്തും

തീരുമോ കന്നഡ തര്‍ക്കം; സിദ്ധരാമയ്യ ഡി കെ ശിവകുമാറുമായി നാളെ കൂടികാഴ്ച നടത്തും

0

മുഖ്യമന്ത്രി പദത്തെ ചൊല്ലി കര്‍ണാടക കോണ്‍ഗ്രസിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ നാളെ ചര്‍ച്ച. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി കൂടികാഴ്ച നടത്തും. രാവിലെ ഒന്‍പത് മണിയ്ക്ക് മുഖ്യമന്ത്രിയുടെ വസതിയിലാണ് ചര്‍ച്ച.

ദിവസങ്ങളായി നീണ്ടു നില്‍ക്കുന്ന തര്‍ക്കത്തിന് പരിഹാരം കാണാന്‍ ഹൈക്കമാന്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് ചര്‍ച്ച. തനിയ്ക്കും ഡി കെ ശിവകുമാറിനും അഭിപ്രായങ്ങള്‍ ഉണ്ടെന്നും എന്നാല്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്നും സിദ്ധരാമയ്യ.

തര്‍ക്കം പരിഹരിയ്ക്കാന്‍ ഇരുനേതാക്കളെയും ഹൈക്കമാന്‍ഡ് ഡല്‍ഹിയ്ക്ക് വിളിപ്പിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് കൂടികാഴ്ച. ഇതില്‍ ഇരുവരും ധാരണയിലെത്തുമെന്നാണ് സൂചന. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിയ്ക്കുന്നതിന് മുന്‍പ് കര്‍ണാടകയിലെ തര്‍ക്കം പരിഹരിയ്ക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം.

മുഖ്യമന്ത്രിപദത്തെ കുറിച്ചുള്ള ചോദ്യത്തിന് ഒന്നിനും തിരക്കില്ലെന്ന് ശിവകുമാര്‍ ഇന്ന് മറുപടി പറഞ്ഞത് ചര്‍ച്ചയായിരുന്നു. മുംബൈയില്‍ സ്വകാര്യ പരിപാടിക്കെത്തിയപ്പോഴായിരുന്നു ഡികെ ശിവകുമാറിന്റെ പ്രതികരണം. ഹൈക്കമാന്‍ഡുമായി വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ശിവകുമാര്‍ പറഞ്ഞു.

ഈയാഴ്ചയില്‍ തന്നെ തര്‍ക്കം പരിഹരിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. അതിനിടെ, സമൂഹ മാധ്യമത്തിലും വാക്‌പോരുമായി ഇരുനേതാക്കളും രംഗത്തെത്തി. വാക്കിന്റെ ശക്തിയാണ് ലോകത്തിന്റെ ശക്തിയെന്ന് ഡി കെ ശിവകുമാര്‍ എക്‌സില്‍ കുറിച്ചു. ജനങ്ങള്‍ക്ക് നല്‍കിയ ഓരോ വാക്കും പാലിച്ചുകൊണ്ടിരിക്കുവെന്ന മറുപടിയായിരുന്നു സിദ്ധരാമയ്യ എക്‌സില്‍ പോസ്റ്റ് ചെയ്തത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version