തരിയോട് ഗവൺമെന്റ് എൽ. പി.സ്കൂളിൽ
പ്രീ പ്രൈമറി കുട്ടികൾക്കായി ഒരുക്കുന്ന വർണ്ണ ക്കൂടാരം പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കളുടെ പഠനോപകരണ നിർമ്മാണ ശില്പശാല നടത്തി. ഹെഡ്മാസ്റ്റർ ജോൺസൺ ഡിസിൽവ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ സലിം ബി,സീനിയർ അസിസ്റ്റന്റ് ഗിരീഷ് കുമാർ എം പി കെ,
പ്രഷീത വർഗീസ്,ഹേമലത, ബാലൻ എം എ, സൗമ്യ ലോപ്പസ്, വർണ എം, ശോഭിതാ റാണി, അന്നാ ടിൻസി,സ്മൈല വി എം,
ജസീന തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾക്കായി വ്യത്യസ്തങ്ങളായ ധാരാളം പഠനോപകരണങ്ങൾ നിർമ്മിക്കുവാൻ സാധിച്ചു.
