Home Uncategorized മാണ്ടാട് സ്കൂളിന് അഭിമാനമായി ഫാത്തിമ തഹാനി.

മാണ്ടാട് സ്കൂളിന് അഭിമാനമായി ഫാത്തിമ തഹാനി.

0

മാണ്ടാട്: ഗവ. എൽപി സ്കൂൾ മാണ്ടാട് നാലാം തരം വിദ്യാർത്ഥിനിയായ ഫാത്തിമ തഹാനി ജില്ലാ ഉപജില്ല തലങ്ങളിൽ വൈവിധ്യമാർന്ന മത്സരങ്ങളിൽ നേട്ടം കൊയ്ത് സ്കൂളിന് അഭിമാനമായി മാറി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ബത്തേരി ഉപജില്ലാ സർഗോത്സവത്തിൽ മലയാളം കഥാരചനയിൽ എൽ പി വിഭാഗത്തിൽ ഫാത്തിമ തഹാനി മികച്ച പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞമാസം അന്താരാഷ്ട്ര അറബിക് ദിനവുമായി ബന്ധപ്പെട്ട് ജില്ലാതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ 29 മത്സരാർത്ഥികളെ പിന്നിലാക്കി ഫാത്തിമ ഒന്നാമതെത്തിയിരുന്നു. ഉപജില്ലാ ശാസ്ത്രോത്സവത്തിൽ പരിസര നിരീക്ഷണത്തിലും ശാസ്ത്ര ക്വിസിലും മികച്ച നേട്ടങ്ങൾ ഈ കൊച്ചുമിടുക്കി കരസ്ഥമാക്കിയിട്ടുണ്ട്. ഫാത്തിമ തഹാനിയുടെ വിജയങ്ങളിൽ അധ്യാപക രക്ഷാകർതൃ പ്രതിനിധികൾ കുട്ടിയെ അനുമോദിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version