കല്‍പ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശ വിനിയോഗം കുറ്റമറ്റതാക്കുന്നതിന് കൂടുതല്‍ നടപടികളുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ക്ക് പരസഹായമില്ലാതെ വോട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ അനുവദിക്കുന്ന സഹായിയുടെ വലതുകൈയുടെ ചൂണ്ടുവിരലില്‍ മായാത്ത മഷി ഉപയോഗിച്ച് അടയാളം ഇടുന്നതിന് കമ്മീഷന്‍ ഉത്തരവായി. ആരെയും ഒരേദിവസം ഒന്നിലധികം വോട്ടറുടെ സഹായിയായി ഒരു പോളിംഗ് സ്‌റ്റേഷനിലും അനുവദിക്കില്ലെന്ന വ്യവസ്ഥയുടെ പാലനം ഉറപ്പുവരുത്തുന്നതിനാണിത്. സമ്മതിദായകന്റെ ഇടതുകൈയുടെ ചൂണ്ടുവിരലില്‍ അടയാളം ഇടുന്നതിനു പുറമേയാണ് സഹായിയുടെ വലതുകൈയുടെ ചൂണ്ടുവിരലിലും മഷിയടയാളം രേഖപ്പെടുത്തുന്നത്.
അന്ധതയോ മറ്റു ശാരീരിക അവശതയോ മൂലം സമ്മതിദായകന് പരസഹായമില്ലാതെ വോട്ടിംഗ് യന്ത്രത്തിലെ ബാലറ്റിംഗ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിയുന്നതിനോ ബട്ടണ്‍ അമര്‍ത്തി വോട്ട് ചെയ്യുന്നതിനോ കഴിയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ബോധ്യപ്പെടുന്ന പക്ഷം സമ്മതിദായകന് അദ്ദേഹത്തന്റെ ആഗ്രഹപ്രകാരം വോട്ട് രേഖപ്പെടുത്തുന്നതിന് 18 വയസില്‍ കുറയാത്ത ഒരാളിനെ വോട്ട് ചെയ്യാനുള്ള അറയിലേക്ക് കൂട്ടിക്കൊണ്ടുപോകാമെന്ന് 1994ലെ കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പിാലിറ്റി (തെരഞ്ഞെടുപ്പ് നടത്തിപ്പ്) ചട്ടങ്ങള്‍ 35 സി വ്യവസ്ഥ ചെയ്യുന്നുണ്ട്.
