Home Uncategorized എടപ്പെടി സ്കൂളിൽഭരണഘടനാദിനം ആചരിച്ചു

എടപ്പെടി സ്കൂളിൽഭരണഘടനാദിനം ആചരിച്ചു

0

എടപ്പെട്ടി: ദേശീയ ഭരണഘടനാ ദിനാചരണത്തിൻ്റെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഭരണഘടന പരിചയപ്പെടുത്തി. സാമൂഹ്യശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ ഭരണഘടനാഅസംബ്ലി രൂപീകരണം മുതലുള്ള പ്രവർത്തനങ്ങൾ വിശദീകരിച്ചു. 2 വർഷവും 11 മാസവും 18 ദിവസവുമെടുത്താണ് ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയായ ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്. ഭരണഘടനാ തത്വങ്ങൾക്ക് പ്രസക്തി ഏറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന സത്യം എല്ലാവരും തിരിച്ചറിയണം. എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, പി എസ് അനീഷ , എം കെ അബ്ദുൾ സലാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version