Home Uncategorized ‘ജയിലിന് പുറത്ത് കഴിയുന്ന ഗോവിന്ദച്ചാമി, സീമ ജി നായരും അനുശ്രീമാരും സംരക്ഷണം ഒരുക്കും’; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ...

‘ജയിലിന് പുറത്ത് കഴിയുന്ന ഗോവിന്ദച്ചാമി, സീമ ജി നായരും അനുശ്രീമാരും സംരക്ഷണം ഒരുക്കും’; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പി പി ദിവ്യ

0

കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിന് പുറത്ത് കഴിയുന്ന ഗോവിന്ദച്ചാമിയാണെന്ന് സിപിഎം തോവ് പി പി ദിവ്യ. ജീവിതം തന്നെ പ്രതിസന്ധിയിലായ പകച്ചുപോയ പെണ്‍കുട്ടിയോട് ധൈര്യമായിരിക്കാനും പരാതി നല്‍കാനും ദിവ്യ പറയുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ദിവ്യയുടെ പിന്തുണ.

കേരളത്തിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ രാഹുല്‍ മാങ്കൂട്ടത്തിനെ പോലുള്ള ലൈംഗിക വൈകൃതമുള്ള മനോരോഗികളെ സൃഷ്ടിക്കും. നിയമസഭയില്‍ അവര്‍ ഞെളിഞ്ഞിരിക്കുമെന്നും സീമാ ജി നായരും, അനുശ്രീ മാരും സംരക്ഷണം ഒരുക്കുമെന്നും ദിവ്യ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്‌നങ്ങള്‍…

ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതില്‍ ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാവും.രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണ്..

ജീവിതം തന്നെ പ്രതിസന്ധിയിലായ പകച്ചുപോയ ഒരു പെണ്‍കുട്ടിയോടാണ്… സഹോദരീ നിങ്ങള്‍

ധൈര്യമായി പരാതി നല്‍കണം.. കേരള ജനത കൂടെയുണ്ടാവും.. ഇല്ലെങ്കില്‍ ഈ കേരളത്തിലെ കോണ്‍ഗ്രസ് ഓഫീസുകള്‍

രാഹുല്‍ മാങ്കൂട്ടത്തിനെ പോലുള്ള ലൈംഗിക വൈകൃതമുള്ള മനോരോഗികളെ സൃഷ്ടിക്കും. നിയമസഭയില്‍ അവര്‍ ഞെളിഞ്ഞിരിക്കും… സീമാ, ജി നായരും, അനുശ്രീ മാരും സംരക്ഷണം ഒരുക്കും.

ഇരയോടാണ്…. നിങ്ങള്‍ ധൈര്യമായി ഇറങ്ങു… അമ്മയെയും, പെങ്ങളെയും, ഭാര്യയെയും തിരിച്ചറിയാന്‍ സാധിക്കുന്ന (എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും പെട്ട)

മനുഷ്യര്‍ നിനക്കൊപ്പം ഉണ്ടാകും.. ഈ സര്‍ക്കാരും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version